സോളാര്‍ കേസില്‍ ആരെയും മധ്യസ്ഥനായി നിയോഗിച്ചിട്ടില്ലെന്ന് രമേശ് ചെന്നിത്തല. എല്‍ഡിഎഫ് നിര്‍ദ്ദേശങ്ങള്‍ യുഡിഎഫില്‍ ചര്‍ച്ച ചെയ്യുമെന്ന് അറിഞ്ഞത് മാധ്യമങ്ങളിലൂടെയാണ്. കേസില്‍ എന്തു ചെയ്യണമെന്ന കാര്യത്തില്‍ ഉടന്‍ തീരുമാനമുണ്ടാകും. മധ്യസ്ഥനെ നിയോഗിച്ചെന്ന വാര്‍ത്ത മാദ്ധ്യമങ്ങളില്‍ നിന്നാണ് താന്‍ അറിഞ്ഞതെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ടേംസ് ഒഫ് റഫറന്‍സിന്റെ കാര്യത്തില്‍ ചര്‍ച്ചയ്ക്കില്ലെന്ന് പറഞ്ഞത് പ്രതിപക്ഷമാണ്. സര്‍ക്കാരുമായി ചര്‍ച്ചയ്ക്ക് പ്രതിപക്ഷം തയ്യാറാകണമെന്നും ചെന്നിത്തല പറഞ്ഞു.
സ്പീക്കര്‍ ജി കാര്‍ത്തികേയനെ മന്ത്രിയാക്കി രമേശ് ചെന്നിത്തലയുടെ ഉപമുഖ്യമന്ത്രി സ്ഥാനം അട്ടിമറിക്കാന്‍ ഉമ്മന്‍ചാണ്ടി ശ്രമിച്ചുവെന്ന ചീഫ് വിപ്പ് പിസി ജോര്‍ജിന്റെ വെളിപ്പെടുത്തൽ തനിക്ക് പുതിയ അറിവാണെന്നും ചെന്നിത്തല പറഞ്ഞു.