വിഴിഞ്ഞം|
WEBDUNIA|
Last Modified വെള്ളി, 27 സെപ്റ്റംബര്‍ 2013 (16:46 IST)
PRO
സൈക്കിളില്‍ യാത്ര ചെയ്യവേ അപകടത്തില്‍ പെട്ട് മരിച്ചു. വിഴിഞ്ഞം ജംഗ്ഷനടുത്താണു സംഭവം നടന്നത്. വിഴിഞ്ഞം വെങ്ങാന്നൂര്‍ വാഴവിള ശാരദാ മന്ദിരത്തില്‍ കൃഷ്ണന് നായര്‍-സലീല ദമ്പതികളുടെ മകനായ രമേശന് നായര്‍ എന്ന 35 കാരനാണു മരിച്ചത്.
വിഴിഞ്ഞം കെ.എസ്.ആര്.ടി.സി ഡിപ്പോയില്‍ കണ്ടക്ടറായി ജോലി ചെയ്യുന്ന രമേശന് നായര്‍ വീട്ടില്‍ നിന്ന് ഡ്യൂട്ടിക്കായി ഡിപ്പോയിലേക്ക് വരുന്ന വഴി ഇയാള്‍ യാത്രചെയ്ത സൈക്കിള്‍ വലിയ ഇറക്കത്തില്‍ നിയന്ത്രണം വിട്ട് സമീപത്തുള്ള മതിലില്‍ ഇടിക്കുകയും ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.