സൈക്കിളിലേക്കൊരു മടക്കയാത്ര ഗാന്ധിജയന്തി ദിനത്തില്‍: കൂറ്റന്‍ സ്ക്രീനില്‍ ഗാന്ധി സിനിമ
കൊച്ചി|
WEBDUNIA|
PRO
PRO
ജീവിതശൈലി രോഗങ്ങള്‍ക്കെതിരെയുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ഗാന്ധിജയന്തി ദിനമായ ഒക്ടോബര്‍ രണ്ടിന് തുടക്കം കുറിക്കും. ജില്ല കളക്ടര്‍ പിഐ ഷെയ്ക്പ പരീതിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.
വിവിധ ആരോഗ്യ വിഭാഗം, പൊലീസ്, എക്സൈസ്, നഗരസഭ, കുടുംബശ്രീ, സംസ്ഥാന യുവജനക്ഷേമബോര്‍ഡ്, നെഹ്റുയുവകേന്ദ്ര, സൈക്കിള്‍ പോളോ അസോസിയേഷന്, ഖാദിബോര്‍ഡ്, ഗാന്ധിയന്‍ സംഘടനകള്‍, റസിഡന്റ്സ് അസോസിയേഷനുകള്‍ എന്നിവയുടെ സഹകരണത്തോടെ ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ നേതൃത്വത്തിലാണ് ഒരു വര്‍ഷക്കാലം നീണ്ടുനില്‍ക്കുന്ന ജീവിതശൈലീ രോഗങ്ങള്‍ക്കെതിരെയുള്ള ബോധവല്ക്കതരണ പരിപാടികള്‍.
വര്‍ദ്ധിച്ചു വരുന്ന ജീവിതശൈലീരോഗങ്ങള്‍ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി മലയാളികളുടെ ഒരു കാലത്തെ പ്രധാന വ്യായാമ ഉപാധിയായിരുന്ന സൈക്കിള്‍ സവാരി തിരിച്ചുകൊണ്ടുവരാന്‍ ഗാന്ധിജയന്തിദിനത്തില്‍ സൈക്കിള്‍ ദിനമായി ആചരിക്കും. ചാത്യാത്ത് ഗോശ്രീ റോഡില്‍ നിന്നാരംഭിച്ച് എറണാകുളം ദര്‍ബാര്‍ ഹാള്‍ മൈതാനി വരെയാണ് സൈക്കിള്‍ റാലി.
സൈക്കിളിലേക്കൊരു മടക്കയാത്രയില്‍ രാഷ്ട്രീയ,സാംസ്കാരിക, സിനിമ രംഗത്തെ പ്രമുഖര്‍ അണിനിരക്കും. എക്സൈസ് വകുപ്പിന്റെ നേതൃത്വത്തില്‍ മദ്യം മയക്കുമരുന്നുകള്‍ക്കെതിരെയുള്ള കൂട്ടയോട്ടവും അന്ന് സംഘടിപ്പിക്കും. ദേശീയ ഗ്രാമീണാരോഗ്യദൗത്യത്തിന്റെ ജീവിതശൈലീ രോഗപ്രതിരോധ പരിപാടിയുടെ രണ്ടാം ഘട്ടത്തിന്റെ സംസ്ഥാനതല ഉദ്ഘാടനവും വാരാചരണകാലത്ത് സംഘടിപ്പിക്കും. ദേശീയഗ്രാമീണാരോഗ്യ ദൗത്യത്തിന്റെ നേതൃത്വത്തില്‍ സ്ക്രീനിങ് പ്രോഗ്രാമുകള്‍, യോഗ പരിശീലനം, ആഹാരരീതികളെക്കുറിച്ചുള്ള ബോധവല്ക്കറരണം എന്നിവയും ഇതിന്റെ ഭാഗമായി സംഘടിപ്പിക്കും.
ഒക്ടോബര്‍ രണ്ടിന് വൈകീട്ട് ദര്‍ബാര്‍ ഹാള്‍ മൈതാനിയില്‍ കൂറ്റന്‍ സ്ക്രീനില്‍ റിച്ചാര്‍ഡ് ആറ്റന്‍ ബറോയുടെ ഗാന്ധി സിനിമ പ്രദര്‍ശിപ്പിക്കും.