സുനാമി ഫണ്ട് വിനിയോഗം സംബന്ധിച്ച് വിദഗ്ധ അന്വേഷണം നടത്തണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. വിരമിച്ച ഹൈക്കോടതി ജഡ്ജിയോ സാങ്കേതിക വിദഗ്ധരോ ആണ് അന്വേഷണം നടത്തേണ്ടതെന്നും കോടതി നിരീക്ഷിച്ചു.
സുനാമി ബാധിതര്‍ക്കായി കേന്ദ്രം അനുവദിച്ച തുക വിനിയോഗിച്ചതില്‍ ക്രമക്കേട് നടന്നതായി ആരോപിച്ച് മത്സ്യത്തൊഴിലാളി കോണ്‍ഗ്രസ് ആണ് ഹൈക്കോടതിയെ സമീപിച്ചത്. ഇതെ കുറിച്ച് സര്‍ക്കാര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് അവ്യക്തമാണെന്നും കോടതി വിമര്‍ശിച്ചു.
വിദഗ്ധ അന്വേഷണത്തെ കുറിച്ച് സര്‍ക്കാര്‍ നിലപാട് അറിയിക്കണമെന്ന് കോടതി ആവശ്യപ്പെട്ടു.