ചെന്നൈയില്‍ അന്തരിച്ച നടി സുകുമാരിയുടെ മൃതദേഹം കേരളത്തിലെത്തിക്കാന്‍ സാധിക്കാത്തതില്‍ വിഷമമുണ്ടെന്ന് മന്ത്രി ഗണേഷ്കുമാര്. കേരള സര്‍ക്കാരിനെ പ്രതിനിധീകരിച്ച് സുകുമാരിക്ക് ആദരാഞ്ജലി അര്‍പ്പിക്കാന്‍ ചെന്നൈ ടി നഗറിലെ വസതിയിലെത്തിയപ്പോഴാണ് ഗണേഷ്കുമാര് മാധ്യമങ്ങളോട് ഈ വിഷമം പങ്കുവച്ചത്.
സുകുമാരിയുടെ മൃതദേഹം കേരളത്തിലെത്തിക്കാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം താന്‍ പല തവണ ബന്ധുക്കളോട് അഭ്യര്‍ഥിച്ചിരുന്നു. എന്നാല്‍ സാങ്കേതിക കാരണങ്ങളാല്‍ അത് സാധ്യമായില്ല. തമിഴ്നാട്ടില്‍ ലഭിക്കുന്ന ഔദ്യോഗിക ബഹുമതികളല്ല, മറിച്ച് കേരളത്തിലെ ലക്ഷക്കണക്കിന് ജനങ്ങളുടെ ആദരവാണ് സുകുമാരിയ്ക്ക് ലഭിക്കേണ്ടിയിരുന്നതെന്ന് ഗണേഷ്കുമാര് പറഞ്ഞു.
കേരളത്തില്‍ മരിക്കണമെന്നായിരുന്നു സുകുമാരി ആഗ്രഹിച്ചിരുന്നത്. അവര്‍ അത് തന്നോട് പങ്കുവച്ചിരുന്നു. ആ ആഗ്രഹം നിറവേറാതെ പോയതില്‍ ദുഃഖമുണ്ടെന്നും ഗണേഷ്കുമാര് കൂട്ടിച്ചേര്‍ത്തു.