സിമി: ട്രിബ്യൂണല്‍ സിറ്റിങ് തുടങ്ങി

കൊച്ചി| WEBDUNIA|
സിമി സംഘടനയെ നിരോധിക്കുന്നതു സംബന്ധിച്ച്‌ തീരുമാനമെടുക്കുന്നതിനായി കേന്ദ്ര ട്രിബ്യൂണല്‍ സിറ്റിങ്‌ കൊച്ചിയില്‍ തുടങ്ങി. സുപ്രീം കോടതി ജഡ്ജി സജ്ഞയ്‌ ഖന്നയുടെ നേതൃത്വത്തിലുള്ള 18 അംഗ സംഘമാണ്‌ ട്രിബ്യൂണലില്‍ ഉള്ളത്‌.

ഇന്നുമുതല്‍ അഞ്ചാം തീയതി വരെയുള്ള ദിവസങ്ങളിലായി ഇവര്‍ സംസ്ഥാനത്തെ വിവിധ അന്വേഷണ ഏജന്‍സികളില്‍ നിന്ന്‌ തെളിവെടുപ്പ്‌ നടത്തും. തീവ്രവാദ വിരുദ്ധ സ്ക്വാഡ്‌ മുന്‍ തലവന്‍ ഡി ഐ ജി: ടികെ വിനോദ്‌ കുമാര്‍, പാനായിക്കുളം കേസ്‌ പുന:രന്വേഷിച്ച ഡിവൈഎസ്പി ശശിധരന്‍ എന്നിവരില്‍ നിന്നാണ്‌ ഇന്ന്‌ തെളിവെടുപ്പ്‌ നടത്തിയത്‌.

എറണാകുളം ഗസ്റ്റ് ഹൗസില്‍ ആയിരുന്നു ഇന്ന് സിറ്റിങ് നടന്നത്. സിറ്റിങ്ങില്‍ സംസ്ഥാന തീവ്രവാദകേസുകളുടെ അന്വേഷണ ചുമതലയുണ്ടായിരുന്ന പൊലിസ് ഉദ്യോഗസ്ഥര്‍ ഹാജരായിരുന്നു.
കേരളം ഉള്‍പ്പെടെ എല്ലാ സംസ്ഥാനങ്ങളും സിമിക്കു തീവ്രവാദ പ്രവര്‍ത്തനവുമായി ബന്ധമുണ്ടോ എന്നതു സംബന്ധിച്ചുള്ള തെളിവുകള്‍ സത്യവാങ്മൂലമായി നല്‍കാന്‍ ട്രിബ്യൂണല്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :