ആകാശച്ചുഴിയില്‍പ്പെട്ട വിമാനം പരിശോധിച്ചു

കൊച്ചി| WEBDUNIA|
കഴിഞ്ഞദിവസം ദുബായില്‍ നിന്ന് കൊച്ചിയിലേക്കു വരുന്ന വഴി ആകാശച്ചുഴിയില്‍പ്പെട്ട വിമാനത്തില്‍ എമിറേറ്റ്സ്‌ വിമാനം ഡയറക്ടറേറ്റ്‌ ജനറല്‍ ഓഫ്‌ സിവില്‍ ഏവിയേഷന്‍ (ഡി ജി സി എ) അധികൃതര്‍ പരിശോധന നടത്തി.

ഡി ജി സി സിഎയുടെ ചെന്നൈ ഓഫീസിലെ അസിസ്റ്റന്‍റ് ഡയറക്ടര്‍ ദൊരൈരാജ്‌ ആണ്‌ രാത്രി മുതല്‍ പുലര്‍ച്ചെ നാലു വരെ പരിശോധന നടത്തിയത്‌. 364 യാത്രക്കാരും ജീവനക്കാരുമായി വരുകയായിരുന്ന ബോയിങ്‌ ഇകെ 530 വിമാനം ഗോവയുടെ ആകാശപരിധിയില്‍ വെച്ചായിരുന്നു എയര്‍പ്പോക്കറ്റ് എന്നറിയപ്പെടുന്ന ആകാശച്ചുഴിയില്‍പ്പെട്ടത്‌.

വിമാനം ആടിയുലഞ്ഞതിനിടെ 23 പേര്‍ക്ക്‌ പരുക്കേറ്റിരുന്നു. ദുബായില്‍ നിന്ന് നെടുമ്പാശ്ശേരിയിലേക്ക് വരികയായിരുന്ന വിമാനം തലനരിഴയ്ക്കായിരുന്നു അപകടത്തില്‍ നിന്നു രക്ഷപ്പെട്ടത്. എമിറേറ്റ്സിന്‍റെ വിമാനമാണ് ആകാശച്ചുഴിയില്‍പ്പെട്ടത്.

വിമാനം ആകാശച്ചുഴിയില്‍പ്പെട്ടതിനെ തുടര്‍ന്ന് പൈലറ്റിന് കുറച്ചു നേരത്തേക്ക് വിമാനത്തിന്‍റെ നിയന്ത്രണം നഷ്ടപ്പെട്ടു. വിമാനത്തിലുണ്ടായിരുന്ന യാത്രക്കാര്‍ സീറ്റില്‍ നിന്ന് താഴേക്ക് തെറിച്ചു വീണു. 20,000 അടിയില്‍ നിന്ന് 2,000 അടിയിലേക്ക് വിമാനം കൂപ്പുകുത്തുകയായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :