സലീം രാജ് പ്രതിയായ ഭൂമി തട്ടിപ്പ് കേസ്: സര്‍ക്കാരിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം

കൊച്ചി| WEBDUNIA|
PRO
PRO
സലീം രാജ് പ്രതിയായ ഭൂമി തട്ടിപ്പ് കേസില്‍ സര്‍ക്കാരിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. രേഖകളുടെ ഇംഗ്ലീഷ് പരിഭാഷ ഹാജരാക്കാതിരുന്നതിനാണ് സര്‍ക്കാരിനെ ചീഫ് ജസ്റ്റിസിന്റെ ഡിവിഷന്‍ ബഞ്ച് വിമര്‍ശിച്ചത്. തര്‍ജിമ സമര്‍പ്പിക്കുന്ന കാര്യം സര്‍ക്കാര്‍ നിസ്സാരമായി കണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.

ഭൂമി തട്ടിപ്പു നടത്തിയെന്ന കേസില്‍ സലീം രാജന്റെ ഫോണ്‍ രേഖകള്‍ പിടിച്ചെടുക്കുന്നതുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ അപ്പീലാണ് ഇന്ന് ജസ്റ്റിസ് മഞ്ജുള ചെല്ലൂര്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബഞ്ച് പരിഗണിച്ചത്. നേരത്തെ ഈ കേസില്‍ ഫോണ്‍ രേഖകള്‍ പിടിച്ചെടുക്കാന്‍ ജസ്റ്റിസ് വികെ മോഹനന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതിനെതിരെ സര്‍ക്കാര്‍, ചീഫ് ജസ്റ്റിസിന്റെ ഡിവിഷന്‍ ബഞ്ചില്‍ നിന്നും സ്‌റ്റേ വാങ്ങി.

എന്നാല്‍ കേസ് രേഖകളുടെ ഇംഗ്ലീഷ് പരിഭാഷ കോടതിയില്‍ സമര്‍പ്പിച്ചിരുന്നില്ല. ഇതിനായി സര്‍ക്കാരിന് കോടതി സമയവും അനുവദിച്ചിരുന്നു. ഇന്ന് കേസ് പരിഗണിക്കുമ്പോഴും പരിഭാഷ കോടതിയില്‍ സമര്‍പ്പിക്കാന്‍ സര്‍ക്കാരിന് ആയില്ല. ഇതേത്തുടര്‍ന്നായിരുന്നു കോടതിയുടെ വിമര്‍ശനം. സര്‍ക്കാര്‍ ഇക്കാര്യം നിസ്സാരമായി കാണുന്നു. ഇത് അനുചിതമാണ്. സാധാരണ വ്യവഹാരിയെപ്പോലെ സര്‍ക്കാര്‍ പെരുമാറിയെന്നും കോടതി വിമര്‍ശിച്ചു. രജിസ്‌ട്രേഷന്‍ വകുപ്പില്‍ നിന്നും നിമിഷ നേരം കൊണ്ട് ലഭിക്കുന്ന രേഖകള്‍ ഹാജരാക്കാന്‍ കാലതാമസമുണ്ടായതിനെയും കോടതി വിമര്‍ശിച്ചു. കേസ് നാളത്തേക്ക് മാറ്റി


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :