ആറ്റിങ്ങല്‍|
rahul balan|
Last Modified തിങ്കള്‍, 18 ഏപ്രില്‍ 2016 (15:16 IST)
നാടിനെ നടുക്കിയ ആറ്റിങ്ങല്‍ ഇരട്ടക്കൊലപാതക കേസില്‍ നിര്‍ണ്ണായകമായത് സഹപ്രവര്‍ത്തകരും കമിതാക്കളുമായിരുന്ന നിനോ മാത്യുവും അനുശാന്തിയും കൈമാറിയ സന്ദേശങ്ങള്‍. 2014 ഏപ്രില്‍ 16ന് ആയിരുന്നു സമൂഹ മനസാക്ഷിയെ ഞെട്ടിച്ച കൊലപാതകം നടന്നത്.
ഒരേ കമ്പനിയില്‍ ആറു വര്‍ഷം ഒരുമിച്ച് ജോലി ചെയ്‌ത നിനോയും അനുശാന്തിയും 2012 മുതലാണ്
പ്രണയത്തിലായത്. തന്റെ ജീവിതത്തിലേക്ക് നിനോ മാത്യു അനുശാന്തിയെ ക്ഷണിച്ചിരുന്നു. എന്നാല്‍, ഭര്‍ത്താവിനെയും കുഞ്ഞിനെയും ഇല്ലാതാക്കിയാല്‍ കൂടെ താമസിക്കാം എന്നായിരുന്നു അനുശാന്തി നിനോയോട് പറഞ്ഞത്. ഒരുമിച്ച് ജീവിക്കാമെന്ന് നിനോ മാത്യു പറഞ്ഞപ്പോള്‍ ഭര്‍ത്താവും കുട്ടിയും ജീവിച്ചിരിക്കുമ്പോള്‍ സാധ്യമല്ലെന്നായിരുന്നു മറുപടി.
കൊലപാതകം നടന്ന അന്ന് മൂന്നരയോടെ അനുശാന്തിയുടെ സഹോദരനായ അനൂപ് ടെക്നോപാര്‍ക്കില്‍ എത്തിയപ്പോള്‍ ഒന്നും സംഭവിക്കാത്തതു പോലെയാണ് അനുശാന്തി വീട്ടിലേക്ക് പോയത്.
കൂടാതെ കുഞ്ഞിന്റെ മൃതശരീരം കാണുന്നതിനോ പരുക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന ഭര്‍ത്താവിനെ കാണുന്നതിനോ അനുശാന്തി തയ്യാറായില്ല.
കൊലപാതകത്തിനു ശേഷം അന്ന് രാത്രി തന്നെ നിനോ പൊലീസ് കസ്റ്റഡിയിലായി. തുടര്‍ന്നുള്ള ചോദ്യം ചെയ്യലിലും മൊബൈല്‍ ഫോണ്‍ പരിശോധന നടത്തിയതില്‍ നിന്നുമാണ് കൊലപാതകത്തില്‍ അനുശാന്തിക്കുള്ള പങ്ക് വ്യക്തമായത്. തുടര്‍ന്ന് അതേ ദിവസം പതിനൊന്നു മണിയോടെ അനുശാന്തിയേയും പൊലീസ് അറസ്റ്റ് ചെയ്തു. സംസ്കാരത്തിനു മുമ്പ് കുഞ്ഞിനെ ഒരു നോക്ക് കാണണോയെന്ന്‍ പൊലീസ് ചോദിച്ചപ്പോളും വേണ്ട എന്നായിരുന്നു അനുശാന്തിയുടെ മറുപടി.