കുഞ്ഞിന്‍റെ മൃതദേഹം കാണണോയെന്ന് ചോദിച്ചു, ‘വേണ്ട’ എന്ന് അനുശാന്തിയുടെ മറുപടി!

നാടിനെ നടുക്കിയ ആറ്റിങ്ങല്‍ ഇരട്ടക്കൊലപാതക കേസില്‍ നിര്‍ണ്ണായകമായത് സഹപ്രവര്‍ത്തകരും കമിതാക്കളുമായിരുന്ന നിനോ മാത്യുവും അനുശാന്തിയും കൈമാറിയ സന്ദേശങ്ങള്

ആറ്റിങ്ങല്‍, കൊലപാതകം, കോടതി attingal, murder, court
ആറ്റിങ്ങല്‍| സജിത്ത്| Last Updated: ശനി, 16 ഏപ്രില്‍ 2016 (15:10 IST)
നാടിനെ നടുക്കിയ ആറ്റിങ്ങല്‍ ഇരട്ടക്കൊലപാതക കേസില്‍ നിര്‍ണ്ണായകമായത് സഹപ്രവര്‍ത്തകരും കമിതാക്കളുമായിരുന്ന നിനോ മാത്യുവും അനുശാന്തിയും കൈമാറിയ സന്ദേശങ്ങള്‍. 2014 ഏപ്രില്‍ 16ന് ആയിരുന്നു സമൂഹ മനസാക്ഷിയെ ഞെട്ടിച്ച കൊലപാതകം നടന്നത്.

ഒരേ കമ്പനിയില്‍ ആറു വര്‍ഷം ഒരുമിച്ച്‌ ജോലി ചെയ്‌ത നിനോയും അനുശാന്തിയും 2012 മുതലാണ്‌
പ്രണയത്തിലായത്‌. തന്റെ ജീവിതത്തിലേക്ക് നിനോ മാത്യു അനുശാന്തിയെ ക്ഷണിച്ചിരുന്നു. എന്നാല്‍, ഭര്‍ത്താവിനെയും കുഞ്ഞിനെയും ഇല്ലാതാക്കിയാല്‍ കൂടെ താമസിക്കാം എന്നായിരുന്നു അനുശാന്തി നിനോയോട്‌ പറഞ്ഞത്‌. ഒരുമിച്ച്‌ ജീവിക്കാമെന്ന്‌ നിനോ മാത്യു പറഞ്ഞപ്പോള്‍ ഭര്‍ത്താവും കുട്ടിയും ജീവിച്ചിരിക്കുമ്പോള്‍ സാധ്യമല്ലെന്നായിരുന്നു മറുപടി.

കൊലപാതകം നടന്ന അന്ന് മൂന്നരയോടെ അനുശാന്തിയുടെ സഹോദരനായ അനൂപ് ടെക്നോപാര്‍ക്കില്‍ എത്തിയപ്പോള്‍ ഒന്നും സംഭവിക്കാത്തതു പോലെയാണ് അനുശാന്തി വീട്ടിലേക്ക് പോയത്.
കൂടാതെ കുഞ്ഞിന്റെ മൃതശരീരം കാണുന്നതിനോ പരുക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന ഭര്‍ത്താവിനെ കാണുന്നതിനോ അനുശാന്തി തയ്യാറായില്ല.

കൊലപാതകത്തിനു ശേഷം അന്ന് രാത്രി തന്നെ നിനോ പൊലീസ് കസ്റ്റഡിയിലായി. തുടര്‍ന്നുള്ള ചോദ്യം ചെയ്യലിലും മൊബൈല്‍ ഫോണ്‍ പരിശോധന നടത്തിയതില്‍ നിന്നുമാണ് കൊലപാതകത്തില്‍ അനുശാന്തിക്കുള്ള പങ്ക് വ്യക്തമായത്. തുടര്‍ന്ന് അതേ ദിവസം പതിനൊന്നു മണിയോടെ അനുശാന്തിയേയും പൊലീസ് അറസ്റ്റ് ചെയ്തു. സംസ്കാരത്തിനു മുമ്പ് കുഞ്ഞിനെ ഒരു നോക്ക് കാണണോയെന്ന്‍ പൊലീസ് ചോദിച്ചപ്പോളും വേണ്ട എന്നായിരുന്നു അനുശാന്തിയുടെ മറുപടി.

എന്നാല്‍, സ്വന്തം കുഞ്ഞിനെക്കൊല്ലാന്‍ കൂട്ടുനിന്നിട്ടില്ലെന്നും കുഞ്ഞിനെക്കൊന്ന അമ്മയെന്ന നിലയില്‍ ശിക്ഷ വിധിക്കരുതെന്നും ഇന്നലെ അനുശാന്തി കോടതിയില്‍ പറഞ്ഞു. തനിക്ക് കാഴ്ച കുറയുന്നുണ്ട്. താന്‍ ആരെയും കൊല്ലാനോ ഉപദ്രവിക്കാനോ കൂട്ടുനിന്നിട്ടില്ലെന്നും ശിക്ഷയില്‍ ഇളവ് വേണമെന്നുമാണ് അനുശാന്തി കോടതിയില്‍ ബോധിപ്പിച്ചത്.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ...

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും
സമ്പൂര്‍ണ ഇ-സ്റ്റാമ്പിങ്ങിലേക്ക് മാറി സംസ്ഥാനത്തെ രജിസ്ട്രേഷന്‍ ഇടപാടുകള്‍.

'ഭാര്യമാര്‍ക്ക് അസുഖം വന്നാല്‍ ഭർത്താക്കന്മാർ ...

'ഭാര്യമാര്‍ക്ക് അസുഖം വന്നാല്‍ ഭർത്താക്കന്മാർ ഉപേക്ഷിക്കും': വീഡിയോയ്ക്ക് ലൈക്ക് അടിച്ച് സാമന്ത
ശോഭിതയ്ക്കും നാഗ ചൈതന്യയ്ക്കും സോഷ്യല്‍ മീഡിയയില്‍ സൈബര്‍ അറ്റാക്ക് നേരിടേണ്ടതായി വന്നു.

What is TRF: രാജ്യത്തെ ഞെട്ടിച്ച ഭീകരാക്രമണം, ആരാണ് പെഹൽഗാം ...

What is TRF: രാജ്യത്തെ ഞെട്ടിച്ച ഭീകരാക്രമണം, ആരാണ് പെഹൽഗാം ആക്രമണങ്ങൾക്ക് പിന്നിലുള്ള ടിആർഎഫ്
പാകിസ്ഥാന്‍ ഭീകരസംഘടനയായ ലഷ്‌കര്‍- ഇ- തൊയ്ബയില്‍ നിന്നുണ്ടായ നിഴല്‍ ഗ്രൂപ്പാണ് ഇതെന്നാണ് ...

Pahalgam Attack: പഹല്‍ഗാം ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ ...

Pahalgam Attack: പഹല്‍ഗാം ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ കസൂരി, രണ്ട് മാസം മുന്‍പ് പാക്കിസ്ഥാനില്‍; സുരക്ഷാവീഴ്ചയും തിരിച്ചടിയായി
ലഷ്‌കര്‍ ആസൂത്രണം ചെയ്ത ഭീകരാക്രമണം നടപ്പിലാക്കുകയാണ് ടിആര്‍എഫ് ചെയ്തതെന്നാണ് ...

'ഹൈബ്രിഡ് വേണോ', ശ്രീനാഥ് ഭാസിയുടെ മറുപടി 'വെയിറ്റ്'; ...

'ഹൈബ്രിഡ് വേണോ', ശ്രീനാഥ് ഭാസിയുടെ മറുപടി 'വെയിറ്റ്'; ഷൈനുമായുള്ള ചാറ്റ് ക്ലിയര്‍ ചെയ്ത നിലയില്‍
സിനിമ മേഖലയിലെ പ്രമുഖരുമായി തസ്ലിമയ്ക്കു സൗഹൃദമുണ്ട്

പഹല്‍ഗാമില്‍ ആക്രമണം നടത്തിയ ഭീകരരുടെ ചിത്രം പുറത്ത് വിട്ട് ...

പഹല്‍ഗാമില്‍ ആക്രമണം നടത്തിയ ഭീകരരുടെ ചിത്രം പുറത്ത് വിട്ട് അന്വേഷണസംഘം; രണ്ടുപേര്‍ പ്രദേശവാസികള്‍
ഇവരെ കുറിച്ചുള്ള വിവരം അറിയുന്നവര്‍ പോലീസില്‍ വിവരമറിയിക്കണമെന്ന് അന്വേഷണസംഘം ...

Who is Saifulla khalid: പഹൽഗാമിലെ ആക്രമണത്തിൻ്റെ സൂത്രധാരൻ, ...

Who is Saifulla khalid: പഹൽഗാമിലെ ആക്രമണത്തിൻ്റെ സൂത്രധാരൻ, ആരാണ് സൈഫുള്ള ഖാലിദ് എന്ന കസൂരി
അടുത്തിടെ നടത്തിയ പ്രസംഗങ്ങളില്‍ ഇയാള്‍ കശ്മീരില്‍ അക്രമണങ്ങള്‍ ശക്തമാക്കുമെന്ന് ...

ഭീകരാക്രമണവുമായി ബന്ധമില്ല: ആദ്യ പ്രതികരണം നടത്തി ...

ഭീകരാക്രമണവുമായി ബന്ധമില്ല: ആദ്യ പ്രതികരണം നടത്തി പാക്കിസ്ഥാന്‍
പാക്കിസ്ഥാന്‍ പ്രതിരോധ മന്ത്രി ഖ്വജ ആസിഫ് ആണ് പ്രതികരണവുമായി രംഗത്തെത്തിയത്.

PV Anvar: 'എല്ലാം കോണ്‍ഗ്രസ് പറയും പോലെ'; പത്തി താഴ്ത്തി ...

PV Anvar: 'എല്ലാം കോണ്‍ഗ്രസ് പറയും പോലെ'; പത്തി താഴ്ത്തി അന്‍വര്‍
നിലമ്പൂര്‍ സ്ഥാനാര്‍ഥിയായി ആരെയും താന്‍ നിര്‍ദേശിക്കുന്നില്ലെന്നാണ് അന്‍വറിന്റെ ...

വന്നതുപോലെ തിരിച്ചിറക്കം: പവന് 2200 രൂപ കുറഞ്ഞ് സ്വര്‍ണവില

വന്നതുപോലെ തിരിച്ചിറക്കം: പവന് 2200 രൂപ കുറഞ്ഞ് സ്വര്‍ണവില
ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 2200 കുറഞ്ഞതോടെ പവന് 72120രൂപയായി.