സംഗീത നാടക അക്കാദമി അങ്കണത്തിലെ മരം മുറിക്കാന്‍ ശ്രമം; നാട്ടുകാര്‍ തടഞ്ഞു

തൃശൂര്‍: | WEBDUNIA|
PRO
PRO
സംഗീത നാടക അക്കാദമി കോമ്പൗണ്ടിലെ തണല്‍ മരങ്ങള്‍ മുറിച്ചു നീക്കാനുള്ള നീക്കം നാട്ടുകാരും സാംസ്കാരിക പ്രവര്‍ത്തകരും തടഞ്ഞു. നാട്ടുകാര്‍ സംഘം ചേര്‍ന്ന്‌ മരംമുറിക്കല്‍ തടഞ്ഞത്‌. ഭീഷണിപ്പെടുത്തി മരംമുറിക്കാനുള്ള കരാറുകാരന്‍റെ നീക്കം നാട്ടുകാര്‍ കൂടിയതോടെ വിഫലമായി.

രാമനിലയത്തിനോട്‌ ചേര്‍ന്നുള്ള വലിയ പാലമരം, തണലേകിയിരുന്ന ഉങ്ങ്‌, ബദാം തുടങ്ങിയ മരങ്ങള്‍ മുറിക്കുന്നതിനാണ് അനുമതി നല്‍കിയിരിക്കുന്നത്‌. ഇതില്‍ രണ്ട്‌ ദിവസങ്ങളിലായി രണ്ട്‌ മരങ്ങള്‍ മുറിച്ചു മാറ്റിയിരുന്നു. മൂന്നാമത്തേത്‌ മുറിക്കാന്‍ തുടങ്ങുമ്പോഴാണ്‌ നാട്ടുകാരെത്തി തടഞ്ഞത്‌.

കാന നിര്‍മ്മിക്കുന്നതിന്‌ തടസമായി മരങ്ങളുടെ വേരുകളുണ്ടെന്ന കാരണം ബോധിപ്പിച്ചാണ്‌ കോര്‍പ്പറേഷന്‍ മരംമറിക്കുന്നതിനുള്ള അനുമതി നല്‍കിയിരിക്കുന്നത്‌. എന്നാല്‍ കടുത്ത കാലവര്‍ഷത്തില്‍ പോലും ഈ ഭാഗത്ത്‌ വെള്ളക്കെട്ട്‌ ഉണ്ടാ വാറില്ലെന്നിരിക്കെ അക്കാദമി അങ്കണത്തലെ വലിയ മരങ്ങള്‍ മുറിച്ചെടുക്കുന്നതിന്‌ പിന്നില്‍ ഗൂഢതാല്‍പര്യങ്ങളുണ്ടെന്ന്‌ നാട്ടുകാര്‍ ആരോപിച്ചു.

ഇതിനിടയില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന്‌ ഡിവിഷന്‍ കൗണ്‍സിലര്‍ അന്നംജോണ്‍ സ്ഥലത്ത്‌ എത്തിയെങ്കിലും കരാറുകാരന്‌ വേണ്ടി വാദിച്ചതോടെ നാട്ടുകാര്‍ എതിര്‍ത്തു. ഇതും കൂടിയായപ്പോള്‍ കരാറുകാരന്‍ മരംമുറിക്കാന്‍ വീണ്ടും രംഗത്തെത്തിയത്‌ തര്‍ക്കത്തിന്‌ കാരണമായി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :