ശ്രേഷ്ഠഭാഷാപദവി : കേരളത്തിന് അഭിമാന മുഹൂര്‍ത്തമെന്ന് മന്ത്രി കെസി ജോസഫ്

തിരുവനന്തപുരം: | WEBDUNIA|
PRO
PRO
മലയാളഭാഷയ്ക്ക് ഏറ്റവും അഭിമാനകരമായ മുഹൂര്‍ത്തമാണ് ശ്രേഷ്ഠഭാഷാപദവി പ്രഖ്യാപനത്തിലൂടെ കൈവന്നിരിക്കുന്നതെന്ന് സാംസ്‌കാരിക മന്ത്രി കെസി ജോസഫ് പറഞ്ഞു. ഭാഷാ പ്രേമികളും സര്‍ക്കാരും ഒന്നുചേര്‍ന്നുനടത്തിയ ഒരു വലിയ ശ്രമത്തിന്റെ വിജയകരമായ പരിസമാപ്തിയാണിത് എന്നും ജോസഫ് പറഞ്ഞു.

ലോകമെങ്ങുമുള്ള മലയാളി സമൂഹത്തിന് ഏറ്റവും അഭിമാനകരമായ തിരുമാനം കൂടിയാണിത്. മലയാളഭാഷയുടെ വളര്‍ച്ചയ്ക്കും വികാസത്തിനും ഔന്നത്യത്തിനും ഈ തീരുമാനം വളരെയേറെ സഹായകരമാകും.

മലയാളത്തിന് ശ്രേഷ്ഠഭാഷാപദവി നേടിത്തരുന്നതില്‍ സഹായിച്ച പ്രധാനമന്ത്രിയോടും കേന്ദ്രസര്‍ക്കാരിനോടും പ്രതിരോധമന്ത്രി എകെ ആന്റണി ഉള്‍പ്പെടെയുള്ള കേന്ദ്രമന്ത്രിമാരോടും സാംസ്‌കാരിക നായകരോടും സംസ്ഥാന സര്‍ക്കാരിന് വളരെ നന്ദിയുണ്ട്. ഭാഷാ വിദഗ്ദ്ധരുടെ അടിയന്തിര യോഗം വിളിച്ച് ആവശ്യമായ തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :