ശബരിമല: പാരമ്പര്യത്തെ ഉള്‍ക്കൊള്ളുമ്പോള്‍ പുതിയ കാലത്തെ സ്വീകരിക്കാനും തയ്യാറാകണമെന്ന് അമൃതാനന്ദമയി

Sabarimala, Matha Amritananda Mayi, Gulam Ali, Supreme Court, Sudheeran, ശബരിമല, മാതാ അമൃതാനന്ദമയി, ഗുലാം അലി, സുപ്രീം‌കോടതി, സുധീരന്‍
കോഴിക്കോട്| Last Modified വ്യാഴം, 14 ജനുവരി 2016 (19:43 IST)
ശബരിമലയില്‍ സ്ത്രീകള്‍ പ്രവേശിക്കുന്നത് സംബന്ധിച്ച് നിലനില്‍ക്കുന്ന ആചാരങ്ങള്‍ പാലിക്കുമ്പോള്‍ തന്നെ പുതുമയെ ഉള്‍ക്കൊള്ളാനും തയ്യാറാകണമെന്ന് മാതാ അമൃതാനന്ദമയി. ഏതെങ്കിലും രീതിയില്‍ സ്ത്രീകളെ അകറ്റിനിര്‍ത്തുന്നതിനോട് യോജിക്കുന്നില്ലെന്നും അമൃതാനന്ദമയി പറഞ്ഞു.

സ്ത്രീകള്‍ പൂജ നടത്തിയ പാരമ്പര്യമാണ് നമ്മുടേത്. പാരമ്പര്യത്തെ ഉള്‍ക്കൊള്ളുമ്പോള്‍ പുതിയകാലത്തെ സ്വീകരിക്കുകയും ചെയ്യേണ്ടതാണ് - അമൃതാനന്ദമയി പറഞ്ഞു.

ശബരിമലയിലെ സ്ത്രീപ്രവേശനം സംബന്ധിച്ച് പഠിച്ച ശേഷം വിശദമായി അഭിപ്രായം പറയാമെന്നും വിവാദങ്ങള്‍ക്കില്ലെന്നും അമൃതാനന്ദമയി പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :