ഞാന്‍ മനസ്സുതുറന്നാല്‍ അത് ഒരുപാടുപേരെ ബാധിക്കും, ഇനിയെന്‍റെ ജീവിതം മകള്‍ക്കുവേണ്ടി: ദിലീപ്

Dileep, Manju Warrier, Meenakshi, Innocent, Sabarimala, ദിലീപ്, മഞ്ജു വാര്യര്‍, മീനാക്ഷി, ഇന്നസെന്‍റ്, ശബരിമല
Last Modified വ്യാഴം, 14 ജനുവരി 2016 (11:41 IST)
ഇനിയുള്ള തന്‍റെ ജീവിതം മകള്‍ മീനാക്ഷിക്കുവേണ്ടിയുള്ളതാണെന്ന് ജനപ്രിയനായകന്‍ ദിലീപ്. ജീവിതത്തില്‍ ഏറ്റവും കടപ്പാടുള്ളത് മകളോടാണെന്നും ദിലീപ് പറയുന്നു.

“തകര്‍ന്നുപോയി എന്നുപറയുന്ന സമയത്തൊക്കെ മോള്‍ വലിയ ആശ്വാസം തന്നെയാണ്. അവള്‍ പറഞ്ഞു, അച്ഛന്‍ എന്ത് തീരുമാനം വേണമെങ്കിലും എടുത്തോളൂ, അച്ഛന്‍റെ കൂടെ ഞാനുണ്ട്. ആ വാക്ക്... അത് വീണുപോയ എന്നെ എഴുന്നേറ്റുനിര്‍ത്തി. തകര്‍ന്നുപോവുന്ന ഒരുത്തന് ദൈവം പറയുന്നതുപോലെയാ അത്” - ഗൃഹലക്ഷ്മിയ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ ദിലീപ് പറയുന്നു.

“മീനാക്ഷിക്ക് 15 വയസായി. ചെറിയ കുട്ടിയൊന്നുമല്ലല്ലോ. എന്‍റെ കൂടെ സിനിമയില്‍ പല ഹീറോയിന്‍സും വന്ന പ്രായമാ അത്. അവളെ ഒന്നും പറഞ്ഞുപഠിപ്പിക്കേണ്ട ആവശ്യമില്ല. അതുകൊണ്ട് ജീവിതത്തില്‍ ഏറ്റവും വലിയ കടപ്പാട് അവളോടാണ്. ഇനിയങ്ങോട്ട് ആ ആള്‍ക്കുവേണ്ടീട്ടാണ് ഞാന്‍. ആ ആളുടെ ലൈഫിനുവേണ്ടി എനിക്ക് നിന്നേപറ്റൂ” - ദിലീപ് പറയുന്നു.

“ആരെയും ദ്രോഹിക്കാനായി ഞാന്‍ ഇതുവരെ ഒരുവാക്ക് എഴുതുകയോ കീപാഡില്‍ ഞെക്കുകയോ ചെയ്തിട്ടില്ല. എനിക്ക് വേണമെങ്കില്‍ സംസാരിക്കാം. ഞാന്‍ സംസാരിച്ചാല്‍ ഭയങ്കര കുഴപ്പമാകും. അത് ഒരുപാടുപേരെ ബാധിക്കും. അതുകൊണ്ട് ജീവിതത്തില്‍ എന്തുസംഭവിച്ചു എന്നതിനെക്കുറിച്ച് സംസാരിക്കാന്‍ എനിക്ക് താല്‍പ്പര്യമില്ല” - ദിലീപ് പറയുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :