ശബരിമല ക്ഷേത്രം 14 ന്‌ തുറക്കും

പത്തനംതിട്ട| WEBDUNIA| Last Modified ബുധന്‍, 4 സെപ്‌റ്റംബര്‍ 2013 (14:15 IST)
PRO
ഓണപൂജകള്‍ക്കും കന്നിമാസ പൂജകള്‍ക്കുമായി ശ്രീധര്‍മ്മശാസ്താ ക്ഷേത്രം സെപ്തംബര്‍ പതിനാലാം തീയതി വൈകിട്ട് അഞ്ചര മണിക്ക് തുറക്കും. ഇരുപത്തിയൊന്നാം തീയതി പത്തിനു നടയടയ്ക്കും.

സെപ്തംബര്‍ മാസം ഓണപൂജയും കന്നിമാസ പൂജയും ഒന്നുചേര്‍ന്നു വരുന്നതിനാല്‍ തുടര്‍ച്ചയായി ഒരാഴ്ച തിരുനട തുറന്നിരിക്കും. പതിനഞ്ചു മുതല്‍ 21 വരെ പതിവു പൂജകളായ ഗണപതി ഹോമം, ഉഷപൂജ, ഉച്ചപൂജ, അത്താഴപൂജ എന്നിവയ്ക്ക് പുറമേ വിശേഷാല്‍ പൂജകളായ പടിപൂജയും ഉദയാസ്തമന പൂജയും ഉണ്ടായിരിക്കും. ഈ ഏഴു ദിവസങ്ങളിലും നെയ്യഭിഷേകവും ഉണ്ടായിരിക്കും.

സബരിമലയില്‍ നാല്‌ ഓണത്തിനും വിഭവസമൃദ്ധമായ സദ്യ ഉണ്ടായിരിക്കും. ഒന്നാം ദിവസമായ സെപ്തംബര്‍ 15ന്‌ ഉത്രാടം നാളില്‍ ശബരിമല മേല്‍ശാന്തി ദാമോദരന്‍ പോറ്റിയുടെ വകയാണു സദ്യ. തിരുവോണ നാളില്‍ ഡോ.മണികണ്ഠ ദാസും അവിട്ടത്തിനു കുവൈറ്റ് ബാലകൃഷ്ണന്‍ സ്വാമിയും ഓണസദ്യ നല്‍കും.

നാലാം ഓണദിവസമായ പതിനെട്ടിനു ശബരിമലയിലെ ദേവസ്വം ഉദ്യോഗസ്ഥരുടെയും ജീവനക്കാരുടെയും വക സദ്യ ഉണ്ടായിരിക്കും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :