rahul balan|
Last Modified തിങ്കള്‍, 18 ഏപ്രില്‍ 2016 (16:50 IST)
ലിംഗസമത്വം എന്നത് ഭരണഘടന ഉറപ്പ് നല്‍കുന്നതാണെന്ന് സുപ്രീം കോടതി. ശബരിമലയിലെ സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട വാദം തുടരുന്നതിനിടെയാണ് കോടതി ഇത്തരത്തില്‍ നിരീക്ഷണം നടത്തിയത്. ശബരിമലയില്‍ സ്ത്രീകളെ വിലക്കാനാകില്ലെന്ന് അമിക്കസ് ക്യൂറിയും കോടതിയെ അറിയിച്ചു. അമിക്കസ് ക്യൂറിയായ രാജു രാമചന്ദ്രനാണ് കോടതിയെ ഇക്കാര്യം അറിയിച്ചത്.
ഭരണഘടനപ്രകാരം ശബരിമലയില്‍ പ്രവേശിക്കാന്‍ സ്ത്രീകള്‍ക്ക് അവകാശമുണ്ട്. ആര്‍ത്തവത്തിന്റെ പേരില്‍ സ്ത്രീകളെ മാറ്റി നിര്‍ത്തുന്നത് അപകീര്‍ത്തികരമാണ്. ശബരിമല പോലുള്ള ഒരു പൊതി ഇടത്തില്‍ ഇത്തരത്തില്‍ സ്ത്രീകളെ തടയുന്നത് ശരിയല്ലെന്നും രാജു രാമചന്ദ്രന്‍ കോടതിയെ അറിയിച്ചു.