ചെറുകിട പാറമടകള്‍ക്ക് ഇളവ് നല്‍കണം: ഹൈക്കോടതി ഉത്തരവിനെതിരെ സര്‍ക്കാര്‍ സുപ്രീം കോടതിയില്

പാറമടകള്‍ക്ക് ഇളവ് നല്‍കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍

ന്യൂഡല്‍ഹി, സുപ്രീം കോടതി, ഹൈക്കോടതി delhi, supreme court, high court
ന്യൂഡല്‍ഹി| Sajith| Last Modified ഞായര്‍, 13 മാര്‍ച്ച് 2016 (13:50 IST)
അഞ്ച് ഹെക്ടറില്‍ താഴെയുള്ള ചെറുകിട പാറമടകള്‍ക്ക് ലൈസന്‍സ് പുതുക്കാന്‍ പാരിസ്ഥിതികാനുമതി വേണമെന്ന ഹൈക്കോടതി ഉത്തരവിനെതിരെ സര്‍ക്കാര്‍ സുപ്രീം കോടതിയില്‍. നിയമത്തില്‍ ഭേദഗതി വരുത്തി ചെറുകിട പാറമടകള്‍ക്ക് ഇളവനുവദിക്കാന്‍ അനുവാദമുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചത്. ഇതിനു മുമ്പ് ഇതേ ആവശ്യം ഉന്നയിച്ച് പാറമട ഉടമകള്‍ നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളിയിരുന്നു.

ക്വാറി ലൈസന്‍സിന് സര്‍ക്കാര്‍ നല്‍കിയ ഇളവ് ഹൈക്കോടതി നേരത്തേ റദ്ദാക്കിയിരുന്നു. സര്‍ക്കാര്‍ നിലപാട് ഭരണഘടനാ ലംഘനമാണെന്ന നിലപാടാണ് അന്ന് ഹൈക്കോടതി സ്വീകരിച്ചത്.
ഖനന ലൈസന്‍സ് വ്യവസ്ഥകളില്‍ ഇളവ് അനുവദിച്ച നടപടിക്കെതിരെ പരിസ്ഥിതി സംഘടനകളും രംഗത്തെത്തിയിരുന്നു.

ചെറുകിട പാറമടകളുടെ പ്രവര്‍ത്തനം തടസ്സപ്പടുന്നത് നിര്‍മ്മാണ മേഖല സ്ഥംഭിക്കുന്നതിനു കാരണമാകുമെന്ന് സര്‍ക്കാര്‍ ഹര്‍ജിയില്‍ വ്യക്തമാക്കുന്നു.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :