വൈദ്യുതി നിരക്ക് വര്‍ധന പുനഃപരിശോധിക്കണം: സുധീരന്
കോഴിക്കോട്|
WEBDUNIA|
Last Updated:
ബുധന്‍, 23 ഏപ്രില്‍ 2014 (13:08 IST)
PRO
PRO
വൈദ്യുതി നിരക്ക് വര്‍ധന പുനഃപരിശോധിക്കാന്‍ സര്‍ക്കാര്‍ തയാറാവണമെന്ന് കോണ്‍ഗ്രസ് നേതാവ് വി എം സുധീരന്. നിത്യോപയോഗ സാധനങ്ങളുടെ വിലവര്‍ധനയില്‍ പൊറുതിമുട്ടിയിരിക്കുന്ന ജനങ്ങള്‍ക്കു തിരിച്ചടിയാണ് ചാര്‍ജ് വര്‍ധനയെന്നും സുധീരന് പറഞ്ഞു.
വൈദ്യുതി നിരക്ക് സാധാരണക്കാര്‍ക്ക് കനത്ത ആഘാതം നല്‍കുന്നതാണ്. ഇത്രയും വലിയ ആഘാതം താങ്ങാനുള്ള കരുത്ത് കേരളത്തിലെ ജനങ്ങള്‍ക്കില്ല. പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില വര്‍ധിപ്പിക്കുമ്പോള്‍ കേരളത്തില്‍ അധിക നികുതി ഒഴിവാക്കി കൊടുക്കുന്നത് ഇവിടത്തെ ജനങ്ങള്‍ക്ക് വര്‍ധന താങ്ങാനാവാത്തതിനാലാണെന്നും സുധീരന് പറഞ്ഞു.
സര്‍ക്കാരിനു പരിമിതികള്‍ ഉണ്ടാകാം. എന്നാല്‍, വൈദ്യുതി ഉപഭോഗം കുറച്ചും കുടിശിക പിരിച്ചും വൈദ്യുതി മോഷണം തടഞ്ഞും കൃത്യമായി നീങ്ങിയാല്‍ ജനങ്ങളുടെ മേല്‍അധികഭാരം അടിച്ചേല്‍പ്പിക്കുന്നത് ഒഴിവാക്കാനാവുമെന്നും സുധീകരന് പറഞ്ഞു. കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്സ് ഉത്തരമേഖല യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു സുധീരന്.