ടി പി വധം: രണ്ട്‌ പേര്‍ കൂടി പിടിയില്‍

കോഴിക്കോട്‌| WEBDUNIA|
PRO
PRO
ടി പി ചന്ദ്രശേഖരന്‍ വധവുമായി ബന്ധപ്പെട്ട്‌ രണ്ട്‌ സി പി എം പ്രവര്‍ത്തകരെ കൂടി പൊലീസ്‌ കസ്റ്റഡിയില്‍ എടുത്തു. മാടായി ഏരിയാ ഓഫീസ്‌ സെക്രട്ടറി അശോകന്‍, പ്രാദേശിക സി പി എം പ്രവര്‍ത്തകനായ നവീന്‍ എന്നിവരെയാണ്‌ ചൊവ്വാഴ്ച രാവിലെ മാടായില്‍ നിന്ന്‌ കസ്റ്റഡിയില്‍ എടുത്തത്‌.

കുഞ്ഞനന്തനെ ഒളിവില്‍ കഴിയാന്‍ സഹായിച്ചുവെന്നാണ്‌ ഇവര്‍ക്കെതിരെ ആരോപിക്കപ്പെടുന്ന കുറ്റം. ടി പി വധത്തിലെ മുഖ്യ സൂത്രധാരനായിരുന്ന കുഞ്ഞനന്തന്‍ കഴിഞ്ഞ ദിവസമാണ് കോടതിയില്‍ കീഴടങ്ങിയത്.

ടി പി വധത്തിന് ശേഷം കുഞ്ഞനന്തന്‍ ഒളിവിലായിരുന്നു. പലസ്ഥലങ്ങളിലായി ഒളിവില്‍ കഴിഞ്ഞിട്ടുള്ള ഇദ്ദേഹത്തെ ഒളിപ്പിക്കാന്‍ കൂട്ടുനിന്നവരാണ് ഇപ്പോള്‍ പിടിയിലായിരിക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :