പി മോഹനന്റെ അറസ്റ്റ്: കോഴിക്കോട് നാളെ സിപിഎം ഹര്‍ത്താല്‍

കോഴിക്കോട്| WEBDUNIA|
PRO
PRO
കോഴിക്കോട് ജില്ലയില്‍ ശനിയാഴ്ച ഹര്‍ത്താല്‍ നടത്താന്‍ സി പി എം ആഹ്വാനം ചെയ്തു. സി പി എം കോഴിക്കോട്‌ ജില്ലാ സെക്രട്ടറിയേറ്റ്‌ അംഗം പി മോഹനന്റെ അറസ്റ്റില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍.

രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താല്‍. മുതിര്‍ന്ന പാര്‍ട്ടി നേതാക്കളായ എളമരം കരീം, വി വി ദക്ഷിണാമൂര്‍ത്തി എന്നിവരാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്.

ആര്‍എംപി നേതാവ് ടി പി ചന്ദ്രശേഖരന്‍ വധക്കേസുമായി ബന്ധപ്പെട്ടാണ് പി മോഹനനെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. മറ്റു സി പി എം നേതാക്കള്‍ക്കൊപ്പം ഒരു അനുസ്മരണ ചടങ്ങില്‍ പങ്കെടുക്കാന്‍ പോകവെയാണ് ഇദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്. മോഹനന്റെ അറസ്റ്റില്‍ സി പി എം നേതൃത്വവും പ്രവര്‍ത്തകരും കടുത്ത പ്രതിഷേധത്തിലാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :