തിരുവനന്തപുരം|
JOYS JOY|
Last Modified തിങ്കള്‍, 16 മാര്‍ച്ച് 2015 (10:21 IST)
നിയമസഭയില്‍ വെള്ളിയാഴ്ച നടന്ന സംഘര്‍ഷത്തില്‍ പ്രതിപക്ഷം അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്കി. പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണനാണ് നോട്ടീസ് നല്‍കിയത്.
വാച്ച് ആന്‍ഡ് വാര്‍ഡിനെ ഉപയോഗിച്ച് പ്രതിപക്ഷ എം എല്‍ എമാരെ ആക്രമിച്ചു എന്നതാണ് പ്രധാന പരാതി. വനിതാ എം എല്‍ എമാരെ മര്‍ദ്ദിച്ചവര്‍ക്കെതിരെ നടപടി വേണമെന്നും നോട്ടീസില്‍ ആവശ്യപ്പെടുന്നു.
വാച്ച് ആന്‍ഡ് വാര്‍ഡിനെ ഉപയോഗിച്ച് എം എല്‍ എമാരെ ആക്രമിച്ചു എന്നതാണ് പ്രധാനമായും പ്രതിപക്ഷം ചൂണ്ടിക്കാട്ടിയത്. അതേസമയം,
നിയമസഭ നിര്‍ത്തിവെച്ച് കക്ഷിനേതാക്കളുമായി സ്പീക്കര്‍ ചര്‍ച്ച നടത്തുകയാണ്. വെള്ളിയാഴ്ച സഭയില്‍ ഉണ്ടായ പ്രശ്നങ്ങള്‍ സമവായത്തിലൂടെ പരിഹരിക്കാനാണ് സ്പീക്കര്‍ ശ്രമിക്കുന്നത്.
സ്പീക്കറുടെ ഡയസ് ആക്രമിച്ച സംഭവത്തില്‍ പ്രതിപക്ഷ എം എല്‍ എമാര്‍ക്കെതിരെ നടപടിയുണ്ടാകും എന്നാണ് റിപ്പോര്‍ട്ടുകള്‍.