തിരുവനന്തപുരം|
JOYS JOY|
Last Modified ഞായര്‍, 15 മാര്‍ച്ച് 2015 (14:40 IST)
സംസ്ഥാന ഗവര്‍ണര്‍ നോക്കുകുത്തിയല്ലെന്ന് ബി ജെ പി സംസ്ഥാന പ്രസിഡന്റ് വി മുരളീധരന്‍. ഗവര്‍ണര്‍ നോക്കുകുത്തിയല്ലെന്ന് മുഖ്യമന്ത്രിയും സര്‍ക്കാരും മനസിലാക്കണമെന്ന്ബി ജെ പി സംസ്ഥാന പ്രസിഡന്റ് വി മുരളീധരന്‍ പറഞ്ഞു.
ഗവര്‍ണറുടെ പരാമര്‍ശത്തോടുള്ള ചീഫ്വിപ്പിന്റെയും ഗവണ്‍മെന്‍റിന്റെയും പ്രതികരണം അതിരുവിട്ടതാണ്. ഗവര്‍ണര്‍ ഭരണഘടനയുടെ അന്തസ് കാത്തുസൂക്ഷിക്കുകയാണ് ചെയ്യുന്നതെന്നും മുരളീധരന്‍ അഭിപ്രായപ്പെട്ടു.