വെള്ളാപ്പള്ളി നടേശനെതിരെ ഡിസിസി പ്രമേയം; വീടിന് പൊലീസ് സംരക്ഷണം ഏര്‍പ്പെടുത്തി

മാരാരിക്കുളം| WEBDUNIA|
PRO
സോളാര്‍ തട്ടിപ്പുകേസില്‍ കോണ്‍ഗ്രസ് മന്ത്രിമാരുള്‍പ്പടെയുള്ളവര്‍ക്കെതിരെ ആരോപണം ഉന്നയിച്ച പാശ്ചാത്തലത്തില്‍ എസ്എന്‍‌ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ വീടിന് പൊലീസ് സംരക്ഷണം ഏര്‍പ്പെടുത്തി.

യൂത്ത് കോണ്‍ഗ്രസുകാര്‍ വെള്ളാപ്പള്ളിയുടെ കണിച്ചുകുളങ്ങരയിലെ വസതിയിലേക്ക് മാര്‍ച്ച് നടത്തുമെന്ന് പൊലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഇന്നലെ വൈകിട്ടുമുതല്‍ ഇവിടെ പൊലീസ് സംരക്ഷണം ഇവിടെ ഏര്‍പ്പെടുത്തിയിരുന്നു.

സോളാര്‍ തട്ടിപ്പുകേസുമായി ബന്ധപ്പെടുത്തി കേന്ദ്രമന്ത്രി കെസി വേണുഗോപാലിനെതിരെ ആരോപണങ്ങളുന്നയിച്ചതിന്റെ പേരില്‍ എസ്എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ ആലപ്പുഴ ഡിസിസി പ്രമേയം പാസാക്കി.

വേണുഗോപാലിനെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങളുന്നയിച്ച വെള്ളാപ്പള്ളി ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവയ്ക്കണമെന്ന് പ്രമേയം ആവശ്യപ്പെട്ടു. വെള്ളാപ്പള്ളിയുടെ സ്വത്തുവിവരം എസ്എന്‍ഡിപി അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :