വെളിയത്തിന് വി‌എസിന്റെ അന്തിമോപചാരം

തിരുവനന്തപുരം| WEBDUNIA|
PRO
PRO
സിപിഐ മുന്‍ സംസ്‌ഥാന സെക്രട്ടറി വെളിയം ഭാര്‍ഗവന്‌ പ്രതിപക്ഷനേതാവ്‌ വിഎസ്‌ അച്യൂതാനന്ദന്റെ അന്തിമോപചാരം. ഉച്ചതിരിഞ്ഞ്‌ 3.45 ന്‌ പട്ടത്തെ വീട്ടിലെത്തിയാണ്‌ വിഎസ്‌ തന്റെ മുന്‍കാല സഹപ്രവര്‍ത്തകന്‌ അഭിവാദ്യം അര്‍പ്പിച്ച്‌ മടങ്ങിയത്‌.

ഇരുവരും തമ്മില്‍ പതിറ്റാണ്ടുകള്‍ നീണ്ട ബന്ധമാണ്‌ ഉണ്ടായിരുന്നത്‌. പുന്നപ്ര വയലാര്‍ സമരകാലത്തും പിന്നീട്‌ കര്‍ഷകത്തൊഴിലാളി, ട്രേഡ്‌ യൂണിയന്‍ മേഖലകളിലും തോളോട്‌ തോള്‍ ചേര്‍ന്ന്‌ പ്രവര്‍ത്തിച്ചവരാണ്‌ ഇരുവരും. ഭിന്നാഭിപ്രയമുള്ള പല കാര്യങ്ങളും ഉണ്ടായിരുന്നെങ്കിലും അത്‌ സൗഹൃദത്തെ ബാധിച്ചില്ല.

ഒരു പാര്‍ട്ടിയില്‍ ആയിരുന്നപ്പോള്‍ ഉണ്ടായിരുന്നു അതേ ഗാഡ സൗഹൃദം പിന്നീട്‌ പാര്‍ട്ടികളായി ഭിന്നിച്ചു മാറിയപ്പോഴും അതിന്‌ ശേഷം ഇടതുപക്ഷത്തിനായി ഒന്നിച്ചപ്പോഴും ഇരുവരും സൂക്ഷിച്ചു. പലപ്പോഴും ഇടതുപാര്‍ട്ടിയില്‍ വിഎസിന്റെ അഭിപ്രായഗതികളോട്‌ യോജിച്ച സമീപനമായിരുന്നു വെളിയം ഭാര്‍ഗവന്റേത്‌.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :