ഉമ്മന്‍ ചാണ്ടിക്ക് വി‌എസിന്റെ മറുപടി; ‘മുഖ്യമന്ത്രിയുടേത് അസാമാന്യ തൊലിക്കട്ടി‘

തിരുവനന്തപുരം| WEBDUNIA|
PRO
PRO
പ്രതിപക്ഷത്തിന്റെ ഉത്തരംതേടി മുഖ്യമന്ത്രി ഉന്നയിച്ച പതിമൂന്ന് ചോദ്യങ്ങള്‍ക്ക് വി എസ് മറുപടി നല്‍കി. തെളിവുകള്‍ നിരവധി പുറത്ത് വന്നിട്ടും കോടതിയുടെ പരാമര്‍ശം വരെയുണ്ടായിട്ടും വീണ്ടും തെളിവ് ചോദിക്കുന്ന മുഖ്യമന്ത്രിയുടേത് അസാമാന്യ തൊലിക്കട്ടിയാണ്. യുഡിഎഫ് സര്‍ക്കാരിനെ അട്ടിമറിക്കുകയല്ല കടുത്ത ആരോപണങ്ങള്‍ നേരിടുന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ രാജിവെയ്പ്പിക്കുകയാണ് ഉപരോധസമരത്തിന്റെ ലക്ഷ്യമെന്നും പ്രതിപക്ഷനേതാവ് വിഎസ് അച്യുതാനന്ദന്‍ പറഞ്ഞു.

ഉമ്മന്‍ചാണ്ടി രാജിവെച്ച് ജുഡീഷ്യല്‍ അന്വേഷണം നേരിടണം. സോളാര്‍ തട്ടിപ്പുകേസില്‍ മുഖ്യമന്ത്രിക്കെതിരെ തെളിവില്ലെന്ന വാദം തെറ്റാണ്.

ഇത് വെള്ളരിക്കാപ്പട്ടണമല്ല. കേരളമാണ്. ജനങ്ങളോട് പ്രതിബദ്ധതയുണ്ടായിരുന്നെങ്കില്‍ സരിതയെ പോലെയുള്ളവരെ തന്റെ ഓഫീസില്‍ പലതവണ കയറിയിറങ്ങാന്‍ മുഖ്യമന്ത്രി സമ്മതിക്കുമായിരുന്നോ എന്നും വി.എസ് ചോദിച്ചു.

സോളാര്‍ തട്ടിപ്പുകേസില്‍ നഷ്ടമുണ്ടായെന്നോ സര്‍ക്കാരിന്റെ ഏതെങ്കിലും ആനുകൂല്യം തട്ടിപ്പുകാര്‍ക്ക് നല്‍കിയെന്ന് വെളിപ്പെടുത്തുകയോ ചെയ്യാത്ത സാഹചര്യത്തില്‍ അനിശ്ചിതകാല സെക്രട്ടേറിയറ്റ് ഉപരോധ സമരത്തില്‍ നിന്ന് ഇടതുപക്ഷം പിന്‍മാറണമെന്നാണ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടത്. അതിനെ തുടര്‍ന്നാണ് പതിമൂന്ന് ചോദ്യങ്ങള്‍ ഉന്നയിച്ചത്. അതിന് മറുപടിയാണ് വിഎസ് നല്‍കിയത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :