വീണ്ടും നഗ്നചിത്ര വിരുതര്‍ക്കെതിരെ പരാതി!

PRATHAPA CHANDRAN| Last Modified ശനി, 21 മെയ് 2011 (10:18 IST)
PRO
PRO
വിധവകളെ വിവാഹം കഴിക്കാമെന്ന് വാഗ്ദാനം ചെയ്ത് ലൈംഗികബന്ധത്തിന് വിധേയരാക്കി നഗ്നഫോട്ടോയെടുത്ത് ലാപ്‌ടോപ്പില്‍ സൂക്ഷിക്കുന്ന വിരുതനെ ഇക്കഴിഞ്ഞ ദിവസം തൃക്കാക്കര പൊലീസ് അറസ്റ്റ് ചെയ്തതിന് തൊട്ടുപിന്നാലെ മറ്റൊരു നഗ്നചിത്ര വിവാദം കൂടി. തന്റെ നഗ്നചിത്രമെടുത്ത മൂന്ന് വിരുതന്മാര്‍ക്ക് എതിരെയാണ് വളാഞ്ചേരി ഇരിമ്പിളിയം സ്വദേശിയായ യുവതി കോടതിയെ സമീപിച്ചിരിക്കുന്നത്. ഇരിമ്പിളിയം കോലോത്ത്‌പറമ്പില്‍ അലവി എന്ന കുഞ്ഞിപ്പ (45), ഇരിമ്പിളിയം സുലൈമാന്‍ എന്ന കുഞ്ഞിപ്പ (40), സുലൈമാന്റെ ഡ്രൈവര്‍ മണി (40) എന്നിവര്‍ക്കെതിരെയാണ് യുവതി കോടതിയെ സമീപിച്ചത്.

വിദേശത്ത് ജോലിക്കായി ശ്രമിച്ചിരുന്ന തന്നെ അലവിയാണ് ആദ്യം കുടുക്കിയത് എന്നാണ് യുവതി കോടതിയില്‍ നല്‍‌കിയിരിക്കുന്ന പരാതിയില്‍ പറഞ്ഞിരിക്കുന്നത്. വിദേശത്ത് ജോലി ശരിയാക്കി തരാമെന്ന് വാഗ്ദാനം നല്‍‌കിയ അലവിയുടെ വീട്ടിലേക്ക് വിശദാംശങ്ങള്‍ അറിയാനായി യുവതി പോവുകയായിരുന്നു. ജോലി ഉടനെ ശരിയാകുമെന്ന് പറഞ്ഞ് ചില കടലാസുകളില്‍ ഒപ്പിടീപ്പിക്കുകയും തുടര്‍ന്ന് യുവതിയെ ലൈംഗികബന്ധത്തിന് വിധേയയാക്കുകയും ചെയ്തു.

കുറച്ചുദിവസം കഴിഞ്ഞ് വിവാഹ വാഗ്ദാനവുമായി അലവി യുവതിയുടെ പക്കല്‍ വീണ്ടുമെത്തിയപ്പോള്‍ യുവതി അതില്‍ വീണു. തുടര്‍ന്ന് കാറില്‍ കാടാമ്പുഴയിലെ ലോഡ്ജില്‍ കൊണ്ടുപോയി പീഡിപ്പിച്ചു. അവിടെ വെച്ച് സുലൈമാന്‍ എന്ന കുഞ്ഞിപ്പ, ഇയാളുടെ ഡ്രൈവര്‍ മണി എന്നിവരും യുവതിയെ മാനഭംഗപ്പെടുത്തി. ഈ ദൃശ്യങ്ങള്‍ അലവി മൊബൈല്‍ കാമറയില്‍ പകര്‍ത്തി. യുവതി ഇക്കാര്യം പിന്നീടാണ് മനസിലാക്കിയത്.

പിന്നീട് തുടര്‍ച്ചയായി അലവി യുവതിയെ ലൈംഗികബന്ധത്തിന് ക്ഷണിക്കാന്‍ തുടങ്ങി. പലര്‍ക്കും തന്നെ കാഴ്ചവച്ച് പണം സമ്പാദിക്കാനാണ് അലവിയുടെ നീക്കം എന്ന് മനസിലാക്കിയ യുവതി വഴങ്ങിയില്ല. തുടര്‍ന്നാണ് തങ്ങളുടെ പക്കല്‍ നഗ്നചിത്രമുണ്ടെന്നും അത് പ്രചരിപ്പിക്കുമെന്നും പറഞ്ഞ് അലവിയും കുഞ്ഞിപ്പ, മണി എന്നിവര്‍ യുവതിയെ ഭീഷണിപ്പെടുത്തിയത്. തുടര്‍ന്ന് യുവതി തിരൂരിലെ അഡ്വ.എസ്. നിഷ മുഖേനെ കോടതിയെ സമീപിക്കുകയായിരുന്നു. കേസ് പരിഗണനയ്ക്കെടുത്ത മജിസ്‌ട്രേറ്റ് എംപി ജയരാജ് വളാഞ്ചേരി പൊലീസിനോട് കേസെടുത്ത് അന്വേഷണം നടത്താന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :