രതിമൂര്‍ച്ഛയില്‍ മറ്റൊരു സ്ത്രീയുടെ പേര് ഉരുവിട്ട ഭര്‍ത്താവിനെതിരെ ഭാര്യ കോടതിയില്‍. ന്യൂസിലാണ്ടിലെ വെല്ലിംഗ്ടണിലാണ് ഈ വിചിത്രസംഭവം അരങ്ങേറിയത്. തന്നെ ഭര്‍ത്താവ് ബലാത്സംഗം ചെയ്തുവെന്നാണ് ഭാര്യ കേസ് കൊടുത്തിരിക്കുന്നത്. ന്യൂസിലാണ്ടിലെ പ്രമുഖ ദിനപ്പത്രമായ ന്യൂസിലാണ്ട് ഹെറാള്‍ഡാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ദാമ്പത്യത്തിലെ അസ്വാരസ്യങ്ങള്‍ കാരണം പിരിഞ്ഞുകഴിയുന്ന ദമ്പതികള്‍ ഇക്കൊഴിഞ്ഞ കൊല്ലം വെല്ലിംഗ്ടണിലെ ഒരു ഹോട്ടലില്‍ യാദൃച്ഛികമായി കണ്ടുമുട്ടുകയായിരുന്നു. സുഹൃത്തുക്കള്‍ ഒരുക്കിയ പാര്‍ട്ടിയിലാണ് ഇവര്‍ കണ്ടുമുട്ടിയത്. അത്യാവശ്യത്തിന് മദ്യം ഉള്ളില്‍ ചെന്നപ്പോള്‍ ദമ്പതികള്‍ക്ക് പഴയ കാലം ഓര്‍മവന്നു. തുടര്‍ന്ന് പഴയതെല്ലാം മറന്ന് ഒരുമിക്കാം എന്ന് അവര്‍ തീരുമാനിക്കുകയായിരുന്നു.
അസ്വാരസ്യങ്ങള്‍ മറന്ന് ഒരുമിച്ച അവര്‍ അന്നുരാത്രി തന്നെ രണ്ടാം ‘ഹണിമൂണ്‍’ ആഘോഷിക്കാന്‍ തീരുമാനിച്ചു. എന്നാല്‍ രതിമൂര്‍ച്ഛയില്‍ ഭര്‍ത്താവ് ഉരുവിടുന്ന പേര് തന്റെയല്ലെന്ന് കണ്ട ഭാര്യ ഞെട്ടി. ഇതിനെ ചൊല്ലി ഇരുവര്‍ക്കുമിടയില്‍ വാക്കേറ്റവും കയ്യാങ്കളിയും ഉണ്ടായി. തുടര്‍ന്ന് ഭാര്യ പൊലീസ് സ്റ്റേഷനില്‍ എത്തി ഭര്‍ത്താവ് തന്നെ ബലാത്സംഗം ചെയ്തുവെന്ന് പരാതി നല്കി.
ഭര്‍ത്താവിനെതിരെ ഭാര്യ നല്കിയ മാനഭംഗക്കേസിന്റെ അന്വേഷണം നടന്നുകൊണ്ടിരിക്കെയാണ് സത്യത്തില്‍ എന്താണ് ഉണ്ടായതെന്ന് ഭാര്യയിപ്പോള്‍ വെളിപ്പെടുത്തിയത്. താന്‍ വളരെ ‘പൊസസ്സീവ്’ ആണെന്നും രതിമൂര്ച്ഛയുടെ സമയത്ത് ഭര്‍ത്താവ് വേറൊരു പെണ്ണിന്റെ പേര് ഉരുവിട്ടതാണ് തന്നെ പ്രകോപിതയാക്കിയതെന്നും ഭാര്യ വെളിപ്പെടുത്തുന്നു. ദ്വേഷ്യം സഹിക്കാന്‍ കഴിയാതെ വന്നതുകൊണ്ടാണ് ഭര്‍ത്താവിനെതിരെ താന്‍ ബലാത്സംഗക്കുറ്റത്തിന് കേസ് കൊടുത്തതെന്നും ഇവര്‍ പറയുന്നു.