തിരുവനന്തപുരം|
സജിത്ത്|
Last Modified തിങ്കള്‍, 22 മെയ് 2017 (07:58 IST)
തിരുവനന്തപുരം പുല്ലുവിളയിൽ തെരുവുനായയുടെ കടിയേറ്റ് ഒരാൾ മരിച്ചു. മത്സ്യത്തൊഴിലാളിയായ ജോസ്ക്ലിൻ (52) ആണ് മരണമടഞ്ഞത്. ഇന്നലെ രാത്രിയാണ് ജോസ്ക്ലിന് നായയുടെ കടിയേല്‍ക്കുന്നത്. നായകളുടെ കൂട്ടത്തോടെയുള്ള ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റ ഇയാളെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നെങ്കിലും ഇന്നു രാവിലെ മരണത്തിന് കീഴടങ്ങുകയായിരുന്നു.
ജോലി കഴിഞ്ഞ് വീട്ടിലെത്തി ഭക്ഷണം കഴിച്ചശേഷം രാത്രി പുറത്തിറങ്ങിയപ്പോളായിരുന്നു കടല്‍ത്തീരത്ത് വെച്ച് ഇയാള്‍ക്ക് നായയുടെ കടിയേല്‍ക്കുന്നത്. ദേഹമാസകലം ഉണ്ടായിരുന്ന മുറിവുകളിലൂടെ ധാരാളം രക്തം
വാര്‍ന്നുപോയതാണ് മരണത്തിന് കാരണമായതെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. കഴിഞ്ഞ ഓഗസ്റ്റിൽ ഇതേ സ്ഥലത്തുവെച്ച് നായയുടെ കടിയേറ്റ് വൃദ്ധ മരിച്ചിരുന്നു.