തെരുവുനായ്ക്കള്‍ക്കും ജീവിക്കാനുളള അവകാശമുണ്ട്; അവയെ കൊന്നൊടുക്കാതെ അഭയകേന്ദ്രങ്ങളുണ്ടാക്കി അവിടേക്ക് മാറ്റണം: സുപ്രീംകോടതി

തെരുവുനായ്ക്കളെ കൊന്നൊടുക്കരുതെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി| സജിത്ത്| Last Updated: ബുധന്‍, 18 ജനുവരി 2017 (12:47 IST)
തെരുവുനായ്ക്കള്‍ക്കും ജീവിക്കാനുളള അവകാശമുണ്ടെന്ന് സുപ്രീംകോടതി. തെരുവുനായ്ക്കളുടെ എണ്ണം നിയന്ത്രണ വിധേയമാക്കുകയെന്നത് അനുവദനീയമായ കാര്യമാണ്. അതേസമയം, മുഴുവന്‍ തെരുവുനായ്ക്കളെയും കൊന്നൊടുക്കണമെന്ന ആവശ്യത്തോട് ഒരിക്കലും യോജിക്കാന്‍ കഴിയില്ലെന്നും കേരളവും മുംബൈയും ഉള്‍പെടെയുള്ള നിരവധി സംസ്ഥാനങ്ങള്‍ നല്‍കിയ ഹര്‍ജി പരിഗണിക്കവെ സുപ്രീംകോടതി വ്യക്തമാക്കി.

കേന്ദ്രസര്‍ക്കാറിനു വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ പിങ്കി ആനന്ദും സുപ്രീംകോടതിയുടെ ഈ നിര്‍ദേശത്തോട് യോജിച്ചു. തെരുവുനായ്ക്കളുടെ എണ്ണം നിയന്ത്രിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം വിശദമാക്കി. എന്നാല്‍ തെരുവുനായ്ക്കളുടെ കടിയേറ്റ് മനുഷ്യര്‍ മരണപ്പെടുമ്പോളാണ് അവയെ കൊല്ലുന്നതെന്നും എല്ലാ തെരുവുനായ്ക്കളെയും ഇല്ലാതാക്കണമെന്ന് ആവശ്യപ്പെട്ടിട്ടില്ലെന്നും കേരളം കോടതിയില്‍ അറിയിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :