വീട് കുത്തി തുറന്ന് മോഷ്ടിച്ചു; ബസിൽ കിടന്ന് ഉറങ്ങിയ കള്ളൻ കണ്ണ് തുറന്നപ്പോള്‍ പൊലീസ് സ്റ്റേഷൻ !

ബസിൽ കിടന്ന് ഉറങ്ങിയ കള്ളൻ കണ്ണ് തുറന്നപ്പോള്‍ പൊലീസ് സ്റ്റേഷനില്‍; സംഭവം ഇങ്ങനെ !

കൊല്ലം| ഐശ്വര്യ| Last Modified ബുധന്‍, 21 ജൂണ്‍ 2017 (17:08 IST)
വീട് കുത്തി തുറന്ന് എട്ട് പവന്റെ സ്വർണ്ണവും മൊബൈലും മോഷ്ടിച്ചു. എന്നാല്‍ മോഷണം നടത്തി ബസ് യാത്രക്കിടെ ഉറങ്ങിപോയകള്ളനെ പൊലീസ് പിടികൂടുകയായിരുന്നു. തേനി സ്വദേശിയും ഇപ്പോൾ കോയമ്പത്തൂരിൽ സ്ഥിരതാമസവുമാക്കിയ ജയപാണ്ടിയാണ് പിടിയിലായത്.
തുറന്ന ബാഗിൽ സ്വർണ്ണാഭരണങ്ങൾ കണ്ടതോടെ കണ്ടക്ടർ ബസ് ചവറ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകുകയായിരുന്നു.

കോയമ്പത്തൂരിൽ ഒന്നരവർഷത്തെ ജയിൽ ശിക്ഷയ്ക്ക് ശേഷം അടുത്തിടെയാണ് ജയപാണ്ടി പുറത്തിറങ്ങിയത്. ബസിൽ പ്രത്യേകിച്ച് ലക്ഷ്യമില്ലാതെ ടിക്കറ്റെടുത്ത് യാത്രചെയ്യുന്ന ജപാണ്ടി അടഞ്ഞു കിടക്കുന്നതായി സംശയമുള്ള വീടുകൾ ശ്രദ്ധിക്കപ്പെട്ടാൽ അവിടെ ഇറങ്ങി പകൽ മുഴുവൻ നിരീക്ഷണം നടത്തിയ ശേഷം രാത്രി ഓപ്പറേഷൻ നടത്തുകയാണ് പതിവ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :