സ്റ്റേഷനിൽ കഴിയുന്ന തനിക്ക് മാറിയുടുക്കാൻ വസ്ത്രങ്ങൾ വേണമെന്ന് ശാലിനി !

തനിക്ക് മാറ്റാന്‍ വസ്ത്രങ്ങള്‍ എത്തിക്കൂ ഏട്ടാ...ശാലിനിക്ക് ആവശ്യം ഇത് മാത്രമല്ല !

Aiswarya| Last Modified ബുധന്‍, 21 ജൂണ്‍ 2017 (12:56 IST)
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ വിവാഹത്തട്ടിപ്പ് നടത്തിയ യുവതിയുടെ കൂട്ടാളിയും പൊലീസ് പിടിയില്‍. പത്തോളം വിവാഹം കഴിച്ച് യുവാക്കളെ കബളിപ്പിച്ചതിന് പിടിയിലായ കൊട്ടാരക്കര സ്വദേശിനി ശാലിനിയുടെ കൂട്ടാളി ഏറ്റുമാനൂർ തെള്ളകം പേരൂർ കുഴിച്ചാലിൽ കെ പി
തുളസീദാസിനെയാണ് പൊലീസ് പിടികൂടിയത്.

പന്തളം സ്വദേശിയായ യുവാവുമായുള്ള വിവാഹ ചടങ്ങ് കഴിഞ്ഞതിന് തൊട്ടുപിന്നാലെയായിരുന്നു ശാലിനിയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ശാലിനിയെ കൂടുതൽ ചോദ്യം ചെയ്യുന്നതിനിടയിലാണ് തുളസീദാസിനെക്കുറിച്ച് പൊലീസ് അറിയുന്നത്. തുളസീദാസിനെക്കുറിച്ച് ചോദിച്ചപ്പോൾ തനിക്ക് എല്ലാ സഹായങ്ങളും ചെയ്തു തരുന്ന കൂടപ്പിറപ്പാണെന്നാണ് ശാലിനി പൊലീസിനോട് പറഞ്ഞത്.

സ്റ്റേഷനിൽ കഴിയുന്ന തനിക്ക് മാറിയുടുക്കാൻ വസ്ത്രങ്ങളില്ലെന്നും, സ്റ്റേഷനിലേക്ക് വസ്ത്രങ്ങളുമായി വരണമെന്നും ആവശ്യപ്പെട്ട് ശാലിനി തുളസീദാസിനെ വിളിച്ചിരുന്നു. ഏട്ടൻ നമ്പർ വൺ എന്ന പേരിലാണ് തുളസീദാസിന്റെ നമ്പർ ശാലിനി മൊബൈൽ ഫോണിൽ സേവ് ചെയ്തിരുന്നതെന്നും പൊലീസ് അറിയിച്ചു.

കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെയാണ് തുളസീദാസ് ശാലിനിയുടെ സഹോദരനോ കൂടപ്പിറപ്പോ അല്ലെന്നും, വിവാഹത്തട്ടിപ്പിന് ശാലിനിയുടെ സഹായിയായി പ്രവർത്തിക്കുന്നയാളാണെന്ന കാര്യം പൊലീസിന് വ്യക്തമായത്. വിവാഹത്തിന്റെ തലേദിവസം വരെ തുളസീദാസ് ശാലിനിയോടൊപ്പം ചെങ്ങന്നൂർ വരെ വന്നിരുന്നു. തുടർന്ന് യുവതി തനിച്ചാണ് പദ്ധതികൾ നടപ്പിലാക്കിയത്. യുവാക്കളിൽ നിന്നും തട്ടിയെടുക്കുന്ന പണം ഇരുവരും ചേർന്ന് ആർഭാട ജീവിതത്തിന് വേണ്ടി ചിലവഴിച്ചിരുന്നതായും കണ്ടെത്തി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :