വി എസ് പറഞ്ഞത് എന്താണെന്ന് അറിയില്ല: എസ് ആര്‍ പി

ന്യൂഡല്‍ഹി| WEBDUNIA|
PRO
PRO
പിണാറായിക്കെതിരെ വി എസ് അച്യുതാനന്ദന്‍ നടത്തിയ പ്രസ്താവനയോട് പ്രതികരിക്കാന്‍ സി പി എം കേന്ദ്ര നേതൃത്വം തയ്യാറായില്ല. വി എസിന്റെ പ്രസ്താവനയേക്കുറിച്ച് ഒന്നുമറിയില്ലെന്നും ഇതിനേക്കുറിച്ച് ഒന്നും പറയാനില്ലെന്നും സി പി എം പോളിറ്റ് ബ്യൂറൊ അംഗം എസ് രാമചന്ദ്രന്‍ പിള്ള.

കേരളത്തില്‍ നടന്നതിനെക്കുറിച്ച് വിവരം ശേഖരിച്ച ശേഷം പ്രതികരിക്കാമെന്ന് എസ് ആര്‍ പി പറഞ്ഞു. വി എസിന്റെ പ്രസ്താവനയെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ അടിയന്തര പോളിറ്റ് ബ്യൂറൊ ചേരില്ലെന്നും എസ് ആര്‍ പി പറഞ്ഞു.

ഒഞ്ചിയം സംഭവത്തില്‍ സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനെതിരെ രൂക്ഷമായ വിമര്‍ശനമാണ് വി എസ് അച്യുതാനന്ദന്‍ ഉന്നയിച്ചത്. പാര്‍ട്ടി സെക്രട്ടറിയുടെ വാക്കല്ല സി പി എമ്മില്‍ അവസാന വാക്കെന്ന് വി എസ് കുറ്റപ്പെടുത്തി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :