വി‌‌എസിന്റെ പ്രസ്താവന വേദനാജനകമെന്ന് ഉമ്മന്‍‌ചാണ്ടി; പിണറായിയുടെ പ്രതികരണം മര്യാദയുള്ളത്

തിരുവനന്തപുരം| WEBDUNIA| Last Modified ശനി, 23 നവം‌ബര്‍ 2013 (15:59 IST)
PRO
സരിതയും ചില മന്ത്രിമാരും തമ്മിലുള്ള വീഡിയോ ദൃശ്യങ്ങളുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്റെ വേദനയുളവാക്കിയെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.

നിര്‍ഭാഗ്യകരമായ പ്രസ്താവനയാണിത്. കേരളമൊന്നാകെ രാഷ്ട്രീയത്തിനതീതമായി അദ്ദേഹത്തിന്റെ പ്രതികരണത്തെ തള്ളിക്കളഞ്ഞു. എന്നാല്‍ ഇത് സംബന്ധിച്ച് പിണറായി വിജയന്‍ നടത്തിയ പ്രതികരണം ഒരു രാഷ്ട്രീയ നേതാവിനു യോജിക്കുന്നതായിരുന്നു.

രാഷ്ട്രീയ നേതാവിനും പാര്‍ട്ടികള്‍ക്കും ചേര്‍ന്ന മാന്യതയും മിതത്വവും ആരും കൈവിടുന്നത് ശരിയല്ലെന്നാണ് തന്റെ അഭിപ്രായം. ബിജു രാധാകൃഷ്ണന്‍ തന്നോട് ഒരു മന്ത്രിയെക്കുറിച്ചും പരാതി പറഞ്ഞിട്ടില്ല. രാഷ്ട്രീയ നേട്ടത്തിനായി മറ്റുള്ളവരെ തേജോവധം ചെയ്യുന്നത് നിര്‍ഭാഗ്യകരമാണ്.

കേട്ടുകേള്‍വിയുടെ അടിസ്ഥാനത്തില്‍ ആരും ആരോപണങ്ങള്‍ ഉന്നയിക്കരുത്. തെളിവുള്ളവര്‍ അത് പുറത്തുവിടുകയാണ് വേണ്ടത്. ഇത്തം പ്രസ്താവനകളുടെ പേരില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്താന്‍ കഴിയില്ലെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.
മന്ത്രിമാര്‍ക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളോട് മുഖ്യമന്ത്രി പ്രതികരിച്ചില്ലെന്ന് ചില മാധ്യമങ്ങളില്‍ റിപ്പോര്‍ട്ടു കണ്ടു. അതു തിരുത്താനാണ് താനിതു പറയുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :