തൃശൂര്‍|
JOYS JOY|
Last Modified ശനി, 7 മാര്‍ച്ച് 2015 (14:35 IST)
ചന്ദ്രബോസ് വധക്കേസിലെ പ്രധാനപ്രതിയും വിവാദവ്യവസായിയുമായ മുഹമ്മദ് നിസാമിന്റെ
ജാമ്യാപേക്ഷ തള്ളി.
പുഴയ്ക്കല്‍ ശോഭാ സിറ്റിയിലെ സുരക്ഷ ജീവനക്കാരന് ചന്ദ്രബോസിനെ വാഹനമിടിച്ചും മര്‍ദ്ദിച്ചും കൊലപ്പെടുത്തിയ കേസില്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷയാണ് സെഷന്‍സ് കോടതി തള്ളിയത്.
ജാമ്യം അനുവദിക്കുന്നത് കേസ് അന്വേഷണത്തെ ബാധിക്കുമെന്ന് കോടതി വിലയിരുത്തി. ശോഭാ സിറ്റിയിലെ ഗേറ്റ് തുറക്കാന്‍ വൈകിയതില്‍ പ്രകോപിതനായാണ് സുരക്ഷാ ജീവനക്കാരനായ ചന്ദ്രബോസിനെ വ്യവസായി നിസാം വാഹനമിടിച്ച് പരുക്കേല്‍പ്പിക്കുകയും മര്‍ദ്ദിച്ച് അവശനാക്കുകയും ചെയ്തത്.
നിസാമിന്റെ ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റ് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന നിസാം ചികിത്സയ്ക്കിടെ ചന്ദ്രബോസ് മരിച്ചു. കേസ് ഒതുക്കിത്തീര്‍ക്കാന്‍ ഉന്നതര്‍ അടക്കമുള്ളവര്‍ ഇടപെട്ടുവെന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്.