അമ്പലപ്പുഴ|
WEBDUNIA|
Last Modified വെള്ളി, 10 ഫെബ്രുവരി 2012 (03:53 IST)
എഞ്ചിനീയറിംഗ് വിദ്യാര്‍ഥിയുടെ ചെവി സഹപാഠി കടിച്ചുപറിച്ചു. പുന്നപ്ര സഹകരണ എഞ്ചിനീയറിംഗ് കോളജിലെ അവസാനവര്‍ഷ ഇലക്ട്രോണിക്സ് ആന്‍ഡ് കമ്യൂണിക്കേഷന്‍ വിഭാഗം വിദ്യാര്‍ഥി ആലപ്പുഴ ശവക്കോട്ടപ്പാലത്തിന് സമീപം റഹീമാ ബില്‍ഡിംഗില്‍ ജമീലിന്റെ മകന് ഇജാസി (22)ന്റെ ചെവിയാണ് സഹപാഠി ജിനു കടിച്ചുപറിച്ചത്.
വ്യാഴാഴ്ച രാവിലെ ക്ലാസിലിരുന്ന ഇജാസിനെ ജിനു വിളിച്ചിറക്കി ക്യാമ്പസിന് പുറത്തുകൊണ്ടുപോയി ആക്രമിക്കുകയായിരുന്നു. ആക്രമണത്തിനൊടുവില്‍ ഇജാസിന്റെ വലതുചെവി ജിനു കടിച്ചുമുറിക്കുകയായിരുന്നു. തുടര്‍ന്ന് ഇജാസിനെ സമീപത്തെ സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് എറണാകുളത്തെ സ്വകാര്യാശുപത്രിയിലേക്ക് മാറ്റി.
വലതുചെവി കൂട്ടിയോജിപ്പിക്കല്‍ ശസ്ത്രക്രിയ പൂര്‍ണമായി വിജയിക്കാന്‍ സാധ്യതയില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ഇജാസിന്റെ ബന്ധുക്കള്‍ കോളജ് പ്രിന്‍സിപ്പലിനും പുന്നപ്ര പൊലീസിലും പരാതി നല്കി. ജിനുവിനെ കോളേജില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു.