നിധി കണ്ടെത്താനാകുമെന്ന് വിശ്വസിച്ച് ഒരു കൂട്ടം ആളുകള്‍ 14-കാരനായ സ്കൂള്‍ വിദ്യാര്‍ഥിയെ കൊലപ്പെടുത്തി. അന്ധ്രാ പ്രദേശിലെ അദിലാബാദ് ജില്ലയിലെ ശ്യാംഘര്‍ കോട്ടയിലാണ് ഗണേശ് എന്ന വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തിയത്. വ്യാഴാഴ്ചയാണ് മൃതദേഹം കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു.
രാജു എന്ന് പേരുള്ള ആളാണ്, 20,000 രൂപയ്ക്ക് ഗണേശിനെ നിധി തേടുന്നവര്‍ക്ക് വിറ്റതെന്ന് പൊലീസ് പറഞ്ഞു. ഇയാള്‍ അറസ്റ്റിലായിട്ടുണ്ട്. പക്ഷേ കൊല നടത്തിയ എട്ടംഗ സംഘം ഇപ്പോഴും ഒളിവിലാണ്.
കോട്ടയില്‍ നിന്ന് നിധി കിട്ടും എന്ന വിശ്വാസത്തില്‍, ജനുവരി 24-ന്, അമാവാസി ദിനത്തിലായിരുന്നു കൊലപാതകം. കോട്ടയ്ക്ക് സമീപം തന്നെ മൃതദേഹം മറവുചെയ്യുകയും ചെയ്തു.
അക്രമികളെ ഉടന്‍ പിടികൂടണം എന്നാവശ്യപ്പെട്ട് ഗണേശിന്റെ ബന്ധുക്കള്‍ പ്രതിഷേധിക്കുകയും റോഡ് ഉപരോധിക്കുകയും ചെയ്തു. മനുഷ്യക്കുരുതി നടത്തിയാല്‍ നിധി കിട്ടുമെന്ന വിശ്വസിക്കുന്ന അനേകം ആളുകള്‍ ഈ പ്രദേശത്ത് ഉണ്ടെന്നാണ് റിപ്പോര്‍ട്ട്.