വിദ്യാര്‍ത്ഥിനികളുടെ അടിവസ്ത്രം അഴിച്ച് പരിശോധിച്ച അധ്യാപികമാര്‍ക്ക് സസ്പെന്‍ഷന്‍

National Eligibility and Entrance Test, NEET Entrance Exam, Medical,  നീറ്റ്, അടിവസ്ത്രം, ബ്രാ, വിദ്യാര്‍ത്ഥിനി, അധ്യാപകര്‍, പരീക്ഷ
കണ്ണൂര്‍| BIJU| Last Modified ചൊവ്വ, 9 മെയ് 2017 (15:22 IST)
നീറ്റ് പരീക്ഷയ്ക്കെത്തിയ വിദ്യാര്‍ത്ഥിനികളുടെ അടിവസ്ത്രം ഉള്‍പ്പെടെ അഴിച്ചു പരിശോധിച്ച അധ്യാപികമാര്‍ക്ക് സസ്പെന്‍ഷന്‍. നാല് അധ്യാപികമാരെയാണ് സസ്പെന്‍ഡ് ചെയ്തത്. ഷീജ, ഷഫീന, ബിന്ദു, ഷാഹിന എന്നീ അധ്യാപികമാര്‍ക്കാണ് സസ്പെന്‍ഷന്‍ ലഭിച്ചത്.

കണ്ണൂര്‍ കുഞ്ഞിമംഗലം കൊവ്വപ്പുറം ടിഐഎസ്കെ ഇംഗ്ലിഷ് മീഡിയം സ്കൂളിലെയും ഇതേ മാനേജുമെന്‍റിനുകീഴിലുള്ള തൊട്ടടുത്ത സ്കൂളിലെയും അധ്യാപികമാരാണ് സസ്പെന്‍ഷനിലായത്. ഒരു മാസത്തേക്കാണ് ഇവരെ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തിരിക്കുന്നത്.

സംഭവം ഗുരുതരമായ മനുഷ്യാവകാശ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ കേസെടുത്തിരുന്നു. ഈ സംഭവത്തില്‍ സിബിഎസ്ഇയോട് സംസ്ഥാന ബാലാവകാശസംരക്ഷണ കമ്മീഷനും റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :