വളര്‍ത്തുമുയലിനെ വിഴുങ്ങാന്‍ ശ്രമിച്ച പെരുമ്പാമ്പിനെ വീട്ടമ്മ ചാക്കില്‍ കുടുക്കി

കുളത്തൂപ്പുഴ| WEBDUNIA|
PRO
വീട്ടുമുറ്റത്തെ കൂട്ടില്‍ കടന്ന് തന്റെ വളര്‍ത്തു മുയലിനെ വിഴുങ്ങാന്‍ തുടങ്ങിയ പെരുമ്പാമ്പിനെ വീട്ടമ്മ ചാക്കില്‍ കുടുക്കി. കുളത്തൂപ്പുഴ ഡിപ്പോ സ്വദേശിനിയായ വിട്ടമ്മയാണ് പാന്പിനെ പിടികൂടിയത്.

മുയല്‍ക്കൂട്ടില്‍ ശബ്ദം കേട്ടതിനെ തുടര്‍ന്ന് പുറത്തിറങ്ങിയ രഞ്ജു എന്ന വീട്ടമ്മ കണ്ടത് മുയലിനെ വിഴുങ്ങാന്‍ ശ്രമിക്കുന്ന പെരുമ്പാമ്പിനെയാണ്. ഇവര്‍ ബഹളം വച്ചപ്പോഴേക്കും വീട്ടുകാരും അയല്‍ക്കാരും എത്തി.

ബഹളത്തെ തുടര്‍ന്ന പാമ്പ് വിറകുപുരയിലൊളിച്ചെങ്കിലും രഞ്ജു ബന്ധുക്കള്‍ വിറകുപുരയില്‍ കടന്ന് പെരുമ്പാമ്പിനെ കുടുക്കി ചാക്കിലാക്കുകയായിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :