കൊച്ചി|
Last Modified ചൊവ്വ, 5 ഏപ്രില്‍ 2016 (16:22 IST)
അങ്കമാലിയില്‍ ഇത്തവണ ജോസ് തെറ്റയില്‍ മത്സരിക്കില്ല. ലൈംഗിക വിവാദത്തില്‍ പെട്ട ജോസ് തെറ്റയിലിന് സീറ്റ് നല്‍കേണ്ടതില്ലെന്ന് ജനതാദള്‍ എസ് തീരുമാനിച്ചു. സിറ്റിംഗ് എം എല്‍ എ ആയ തെറ്റയിലിന് പകരം മുന്‍ നഗരസഭാധ്യക്ഷന്‍ ബെന്നി മൂഞ്ഞേലി സ്ഥാനാര്‍ത്ഥിയാകും.
ന്യൂഡല്‍ഹിയില്‍ മുന്‍ പ്രധാനമന്ത്രി എച്ച് ഡി ദേവഗൌഡയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗമാണ് ജോസ് തെറ്റയിലിന് സീറ്റ് നിഷേധിച്ചുകൊണ്ടുള്ള തീരുമാനമെടുത്തത്. മറ്റ് നാല് മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ത്ഥികളെയും യോഗം തീരുമാനിച്ചു.
കോവളത്ത് ജമീല പ്രകാശവും ചിറ്റൂരില്‍ കെ കൃഷ്ണന്‍കുട്ടിയും വടകരയില്‍ സി കെ നാണുവും തിരുവല്ലയില്‍ മാത്യു ടി തോമസും സ്ഥാനാര്‍ത്ഥികളാകും.
അങ്കമാലിയില്‍ കഴിഞ്ഞ തവണ യു ഡി എഫ് സ്ഥാനാര്‍ത്ഥി ജോണി നെല്ലൂരിനെ പരാജയപ്പെടുത്തിയാണ് ജോസ് തെറ്റയില്‍ നിയമസഭയിലെത്തിയത്. ഇത്തവണ ജോണി നെല്ലൂരിന് സീറ്റ് നല്‍കാന്‍ യു ഡി എഫും തയ്യാറായില്ല. അതോടെ യു ഡി എഫ് വിട്ട ജോണി നെല്ലൂര്‍ മത്സരിക്കാനുള്ള തയ്യാറെടുപ്പിലാണ്.