ലീഗ് നേതാക്കള്‍ക്കെതിരെ കണ്ണൂരില്‍ ലഘുലേഖകള്‍

കണ്ണൂര്‍| WEBDUNIA|
PRO
PRO
മുസ്ലിം ലീഗ്‌ ജില്ലാ നേതൃത്വത്തിനെതിരെ കണ്ണൂരില്‍ ലഘുലേഖകള്‍. സാമ്പത്തിക ക്രമക്കേട്‌ ഉള്‍പ്പെടെയുള്ള ആരോപണങ്ങള്‍ ലഘുലേഖയില്‍ ചൂണ്ടിക്കാണിക്കുന്നു. പാര്‍ട്ടി പ്രവര്‍ത്തകന്‍ ഷുക്കൂറിന്റെ കൊലപാതകത്തില്‍ ലീഗിനെ പ്രതിക്കൂട്ടിലാക്കുന്നുണ്ട്.

സേവ്‌ മുസ്ലിം ലീഗ്‌ ഫോറത്തിന്റെ പേരിലാണ്‌ ലഘുലേഖ. ചേരിപ്പോരിന് പേരുകേട്ട കണ്ണൂരില്‍ ലീഗ് പ്രവര്‍ത്തകര്‍ തമ്മില്‍ പലപ്പോഴും കയ്യാങ്കളി ഉണ്ടാകാറുണ്ട്. ജില്ലാഭാരവാഹികളെ തെരഞ്ഞെടുക്കാന്‍ ചേര്‍ന്ന ലീഗ് ജില്ലാകൗണ്‍സില്‍ യോഗത്തിലും കയ്യാങ്കളി ഉണ്ടായിരുന്നു.

ഔദ്യോഗിക പാനലിനെതിരെ ഒരു വിഭാഗം രംഗത്തെത്തിയതാണ്‌ സംഘര്‍ഷത്തിന്‌ കാരണമായത്‌. ലീഗ്‌ നേതാവ്‌ പി കെ കെ ബാവ നിരീക്ഷകനായി പങ്കെടുത്ത യോഗത്തിലാണ്‌ സംഘര്‍ഷമുണ്ടായത്‌. കാസര്‍കോടും ലീഗ് ജില്ല ഭാരവാഹികളെ തെരഞ്ഞെടുത്തപ്പോഴും സംഘര്‍ഷം ഉണ്ടായിരുന്നു. സംഭവത്തില്‍ ലീഗ് നേതാക്കള്‍ക്ക് മര്‍ദ്ദനമേറ്റിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :