റോഡരികില്‍ മീന്‍ വില്‍ക്കാന്‍ പാടില്ലെന്ന് ഹൈക്കോടതി

കൊച്ചി| WEBDUNIA|
PRO
PRO
റോഡരികിലെ മത്സ്യവില്‍പനയ്ക്ക് ഹൈക്കോടതി വിലക്ക്. റോഡരികില്‍ മീന്‍ വില്‍ക്കാന്‍ പാടില്ലെന്ന് ഹൈക്കോടതി ഉത്തരവിട്ടു. അധികൃതമായി മീന്‍ വില്‍ക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ജഡ്ജിമാരായ എസ് സിരിജഗും കെ രാമകൃഷ്ണും ഉള്‍പ്പെട്ട ബെഞ്ച് ഉത്തരവിട്ടു.

റോഡിന്റെ ഇരുവശങ്ങളും മത്സ്യവില്‍പ്പനയ്ക്ക് ഉപയോഗിക്കുന്നത് തദ്ദേശസ്വയംഭരണ സ്ഥാപങ്ങള്‍ പ്രോത്സാഹിപ്പിക്കരുത്. തദ്ദേശ സ്ഥാപനങ്ങള്‍ അനുവദിച്ച സ്ഥലത്ത് മാത്രമേ മത്സ്യവില്‍പ്പന പാടുള്ളൂ എന്ന് കോടതി ഉത്തരവില്‍ പറയുന്നുണ്ട്. നിയമം ലംഘിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കാന്‍ പൊലീസിന് ബാധ്യതയുണ്ട്.

മത്സ്യവില്‍പ്പക്കാരായ സത്യന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി ഉത്തരവ്. തളിക്കുളം സെന്ററില്‍ റോഡരികില്‍ മീന്‍ വില്‍ക്കുന്നത് പൊലീസ് തടയുന്നുവെന്ന് കാണിച്ചായിരുന്നു സത്യന്റെ പരാതി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :