ഒരുമിച്ച് ജയില്‍ ചാടിയ കുപ്രസിദ്ധ കുറ്റവാളികളായ റിപ്പര്‍ ജയാനന്ദനും ഊപ്പ പ്രകാശും വേര്‍പിരിഞ്ഞത് കഴക്കൂട്ടത്തു വച്ചാണെന്ന് ഊപ്പ പ്രകാശ് വെളിപ്പെടുത്തി. പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ നിന്ന് ഒരുമിച്ച് ചാടിയ ശേഷം റയില്‍വേ ട്രാക്കിലൂടെ നടന്നപ്പോള്‍ ലഭിച്ച ഒരു സൈക്കിളില്‍ കഴക്കൂട്ടം വരെ പോയ ശേഷമാണ് ഇരുവരും പിരിഞ്ഞത്.
കഴിഞ്ഞ ദിവസം കായംകുളം കൃഷ്ണപുരത്തു വച്ച് സിഐ പ്രമോദ് കുമാറിന്റെ നേതൃത്വത്തിലുള്ള ഷാഡോ പൊലീസാണു ഊപ്പ പ്രകാശിനെ വലയില്‍ വീഴ്ത്തിയത്. പ്രകാശും കൂട്ടാളിയും ചേര്‍ന്ന് ഇരുമ്പ് പൈപ്പ് നല്കി കത്തിയാക്കാന്‍ ശ്രമം നടത്തിയെങ്കിലും ഫലവത്തായില്ല.
ഊപ്പ പ്രകാശിനൊപ്പം യാത്രചെയ്തിരുന്ന ഒരാള്‍ പൊലീസിനു പിടികൊടുക്കാതെ ഓടിയതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇയാളെ കുറിച്ച് മറ്റു വിവരങ്ങളൊന്നും അറിവായിട്ടില്ല.