റാങ്കുകളില്‍ മുന്നില്‍ ആണ്‍കുട്ടികള്‍

തിരുവനന്തപുരം| അരവിന്ദ് ശുക്ല|
തിരുവനന്തപുരം: സംസ്ഥാനത്ത് ഇ വര്‍ഷം നടത്തിയ മെഡിക്കല്‍, എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷയുടെ ഫലങ്ങള്‍ പ്രഖ്യാപിച്ചു. എഞ്ചിനീയറിംഗ് വിഭാഗത്തില്‍ തിരുവനന്തപുരത്ത് നിന്നുള്ള ദീപക് മോഹനും മെഡിക്കല്‍ പ്രവേശന പരീക്ഷയില്‍ കോഴിക്കോട് നിന്നുള്ള ദേവീപ്രസാദ് സോമനും ഒന്നാം റാങ്കിന് അര്‍ഹരായി.

റാങ്കുകളുടെ കാര്യത്തില്‍ ആണ്‍കുട്ടികളാണ് മുന്നില്‍. എഞ്ചിനീയറിംഗ് വിഭാഗത്തില്‍ ആദ്യ 100 റാങ്കുകളില്‍ 91 റാങ്കുകളും മെഡിക്കല്‍ വിഭാഗത്തില്‍ ആദ്യ 100 റാങ്കുകളില്‍ 58 റാങ്കുകളും ആണ്‍കുട്ടികള്‍ കരസ്ഥമാക്കി. എഞ്ചിനീയറിംഗ് പ്രവേശന പരിക്ഷയെഴുതിയതില്‍ 77, 453 പേരും മെഡിക്കല്‍ വിഭാഗത്തില്‍ 61, 040 പേരും ഉപരിപഠനത്തിന് അര്‍ഹത നേടി.

രാവിലെ പത്തേമുക്കാലോടെ വിദ്യാഭ്യാസമന്ത്രി എം എ ബേബിയാണ് തിരുവനന്തപുരത്ത് ഫലപ്രഖ്യാപനം നടത്തിയത്. എഞ്ചിനീയറിംഗ് വിഭാഗത്തില്‍ ചെന്നൈയില്‍ നിന്നുള്ള റോഷന്‍ കെ ബേബി രണ്ടാം റാങ്കും, ആലപ്പുഴയില്‍ നിന്നുള്ള രാഹുലന്‍ നായര്‍ മൂന്നാം റാങ്കും നേടി. എസ് സി, എസ് ടി വിഭാഗത്തില്‍ എറണാകുളത്തു നിന്നുള്ള അനു വിജയന്‍ ഒന്നാം റാങ്ക് നേടി.

മെഡിക്കല്‍ പ്രവേശന പരീക്ഷയില്‍ കോട്ടയത്ത് നിന്നുള്ള ജീനാ അഗസ്റ്റിന്‍ രണ്ടാം റാങ്കും കാസര്‍കോട് നിന്നുള്ള ആകാശ് പി നായര്‍ മൂന്നാം റാങ്കും കരസ്ഥമാക്കി. എസ് സി, എസ് ടി വിഭാഗത്തില്‍ കറ്റാനത്തു നിന്നുള്ള അഭീഷ് ദേവിനാണ് ഒന്നാം റാങ്ക്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :