തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ റസിഡന്‍റ് ഡോക്ടര്‍മാരുടെയും ഹൌസ് സര്‍ജന്മാരുടെയും നേതൃത്വത്തില്‍ തുടങ്ങിയ സമരം ഇന്നും തുടരുന്നു. വനിതാ റസിഡന്‍റ് ഡോക്ടറെ രോഗിയുടെ ബന്ധുക്കള്‍ മര്‍ദിച്ചുവെന്നാരോപിച്ച് വ്യാഴാഴ്ച അര്‍ധരാത്രിയായിരുന്നു സമരം ആരംഭിച്ചത്.
കഴിഞ്ഞദിവസം സമരം അവസാനിപ്പിക്കുന്നതിനായി ഒത്തുതീര്‍പ്പു ചര്‍ച്ചകള്‍ വിളിച്ചിരുന്നെങ്കിലും പരാജയപ്പെടുകയായിരുന്നു. സമരം തുടരാനാണ് പി ജി അസോസിയേഷന്‍ ജനറല്‍ ബോഡി യോഗത്തിന്‍റെ തീരുമാനം. കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കാതെ സമരം പിന്‍വലിയ്ക്കില്ലെന്നാണ് ഡോക്ടര്‍മാരുടെ നിലപാട്.
അതേസമയം, കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി ഉണ്ടായിട്ടില്ലെങ്കില്‍ മറ്റ് മെഡിക്കല്‍ കോളജുകളിലേക്കും സമരം വ്യാപിപ്പിക്കുമെന്ന് ഡോക്ടര്‍മാരുടെ സംഘടനാ ഭാരവാഹികള്‍ മുന്നറിയിപ്പ് നല്‍കിരിക്കുകയാണ്. ഡോക്ടര്‍മാര്‍ക്കെതിരെ വര്‍ദ്ധിച്ചു വരുന്ന ആക്രമണങ്ങള്‍ക്കെതിരെ കര്‍ശന നിയമനടപടികള്‍ സ്വീകരിക്കണമെന്നും സംഘടന ആവശ്യപ്പെട്ടു.