രാഖിയെ കണ്ടിരുന്നു, ഒഴിവാകണമെന്ന് ആവശ്യപ്പെട്ടു; കൊലപാതകത്തിൽ പങ്കില്ലെന്ന് മുഖ്യപ്രതി അഖിൽ

Last Modified വ്യാഴം, 25 ജൂലൈ 2019 (18:57 IST)
ആമ്പൂരിനെ ഞെട്ടലിലാക്കിയ രാഖി കൊലക്കേസിൽ പങ്കില്ലെന്ന് മുഖ്യപ്രതി അഖിൽ. ലഡാക്കിലെ സൈനിക താവളത്തിലാണ് ഇപ്പോഴുള്ളതെന്നും ലീവെടുത്ത് നാട്ടിൽ വന്ന് പൊലീസിനെ കാര്യങ്ങൾ പറഞ്ഞ് മനസിലാക്കുമെന്നും പറഞ്ഞതായി മനോരമ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.

സംഭവദിവസം രാഖിയെ കണ്ടിരുന്നു. കാറിൽ കയറ്റിയ ശേഷം ധനുവച്ചപുരത്തു ഇറക്കി. പ്രണയബന്ധം അവസാനിപ്പിക്കാൻ ആവശ്യപ്പെട്ടുവെന്നും എന്നാൽ രാഖി അതിനു തയ്യാറായില്ലെന്നും അഖിൽ പറഞ്ഞു. അതേസമയം, അഖിലും സഹോദരൻ രാഹുലും ചേർന്ന് രാഖിയെ കഴുത്തുഞെരിച്ച് കൊല്ലുകയായിരുന്നുവെന്ന് സുഹൃത്തും അയൽ‌വാസിയുമായ ആദർശ് പൊലീസിനു മൊഴി നൽകി കഴിഞ്ഞു.

രാഖിയെ കഴുത്തു ഞെരിച്ചു കൊന്നെന്നാണ് പ്രാഥമിക നിഗമനം. കഴുത്തെല്ലുകൾക്ക് പൊട്ടലുണ്ട്. ആന്തരിക അവയവങ്ങൾക്കും പരുക്കേറ്റിട്ടുണ്ട്. കൊലപാതകത്തിനു മുൻപ് പീഡനത്തിനു ഇരയായിട്ടുണ്ടോയെന്ന് പരിശോധിക്കും.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :