രശ്മി വധക്കേസ്: നുണ പരിശോധനയ്ക്ക് തയ്യാറെന്ന് ബിജു രാധാകൃഷ്ണന്‍

പത്തനംതിട്ട| WEBDUNIA| Last Modified തിങ്കള്‍, 23 സെപ്‌റ്റംബര്‍ 2013 (21:17 IST)
PRO
രശ്മി വധക്കേസില്‍ നുണപരിശോധനയ്ക്ക് തയാറാണെന്ന് ബിജു രാധാകൃഷ്ണന്‍. പ്രത്യേക അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥര്‍ തന്നെ മനോരോഗിയാക്കാന്‍ ശ്രമിക്കുന്നുവെന്നും ബിജു രാധാകൃഷ്ണന്‍ പറഞ്ഞു.

സുഹൃത്തുക്കളേയും ബന്ധുക്കളേയും കാണാന്‍ തന്നെ അനുവദിക്കുന്നില്ലെന്നും ബിജു പത്തനംതിട്ടയില്‍ പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ ശേഷം ജയിലിലേക്ക് കൊണ്ടുപോകവേ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ബിജു.

കോയിപ്രം സ്വദേശിക്ക് സോളാര്‍ പാനല്‍ സ്ഥാപിച്ചു നല്‍കാമെന്ന് വാഗ്ദാനം നല്‍കി പണം തട്ടിയ കേസില്‍ ബിജു രാധാകൃഷ്ണനെ കോടതി ഒക്‌ടോബര്‍ ഏഴുവരെ റിമാന്‍ഡ് ചെയ്തു. അതേസമയം ഈ കേസില്‍ സരിതാ എസ് നായര്‍ക്ക് പത്തനംതിട്ട സിജെഎം കോടതി ജാമ്യം അനുവദിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :