ശാലു ബിജുവിന് നല്‍കിയ ഫോണ്‍ കണ്ടെടുത്തു; കണ്ടെത്തിയത് ഝാര്‍ഖണ്ഡില്‍നിന്ന്

തിരുവനന്തപുരം| WEBDUNIA|
PRO
PRO
സോളാര്‍ തട്ടിപ്പു കേസില്‍ പിടിയിലായ ശാലു മേനോന്‍ ബിജു രാധാകൃഷ്ണന് നല്‍കിയ ഫോണ്‍ കണ്ടെത്തി. ഝാര്‍ഖണ്ഡില്‍ നിന്നുമാണ് പ്രത്യേക അന്വേഷണ സംഘം ഫോണ്‍ കണ്ടെത്തിയത്.

തൃശ്ശൂരില്‍ നിന്നും കോയമ്പത്തൂരിലേക്ക് കടന്ന ബിജു ഇത് ഒരു കടയില്‍ വില്‍പ്പന നടത്തുകയും ഒരു തമിഴ്‌നാട് സ്വദേശി വാങ്ങുകയും ചെയ്തിരുന്നു. അയാള്‍ ഝാര്‍ഖണ്ഡിലാണുള്ളത്. ഇയാളില്‍ നിന്നാണ് ഫോണ്‍ കണ്ടെത്തിയത്. ഇത് ഉടന്‍ രാസപരിശോധനയ്ക്ക് വിധേയമാക്കും. തൃശ്ശൂരില്‍ നിന്നാണ് ശാലു ഫോണ്‍ ബിജുവിന് കൈമാറിയത്.

ബിജുവിന്റെ ഫോണ്‍ ചാര്‍ജ് തീര്‍ന്നതിനെ തുടര്‍ന്നാണ് തന്റെ ഫോണ്‍ വാങ്ങിയതെന്നായിരുന്നു ശാലു ആദ്യം പറഞ്ഞിരുന്നത്. ഈ ഫോണ്‍ താന്‍ തിരികെ വാങ്ങാന്‍ മറന്നുപോയെന്നും അങ്ങനെയാണ് ബിജുവിന്റെ കൈയില്‍ ഫോണ്‍ എത്താനുള്ള കാരണമെന്നും ശാലു പറഞ്ഞിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :