യുഡിഎഫ് സ്ഥാനാര്‍ഥികളില്‍ ചെമ്പ് പൂശിയ ചില കുടങ്ങളുമുണ്ട്: പി സി ജോര്‍ജ്

കൊച്ചി| WEBDUNIA|
PRO
PRO
ലോക്സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന യുഡിഎഫ് സ്ഥാനാര്‍ഥികളില്‍ ചില ചെമ്പ് പൂശിയ ചില കുടങ്ങളുമുണ്ടെന്ന് ചീഫ് വിപ്പ് പി സി ജോര്‍ജ്. എറണാകുളം പ്രസ് ക്ളബ്ബിന്റെ ‘നിലപാട് 2014‘ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. യുഡിഎഫ് സ്ഥാനാര്‍ഥികള്‍ 20 പൊന്നിന്‍ കുടങ്ങള്‍ ആണെന്ന് ജോര്‍ജ് കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു.

യുഡിഎഫിനു 12 മുതല്‍ 18 സീറ്റ് വരെ ലഭിക്കുമെന്ന് ജോര്‍ജ് പറഞ്ഞു.

കസ്തൂരിരംഗന്‍ പ്രശ്ത്തില്‍ കേന്ദ്രം കേരളത്തിലെ കര്‍ഷകരെ മനുഷ്യരായി കണക്കാക്കുന്നില്ലെന്നും കേരളത്തിലെത്തുന്ന കേന്ദ്ര മന്ത്രിമാര്‍ക്ക് വേറെ ചില ഉദ്ദേശ്യങ്ങളാണെന്നും ജോര്‍ജ് പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :