യുഡിഎഫ് മധ്യമേഖല ജാഥ മാറ്റിവെച്ചു

തിരുവനന്തപുരം| JOYS JOY| Last Modified ചൊവ്വ, 12 മെയ് 2015 (10:53 IST)
കേരള കോണ്‍ഗ്രസ് (എം) നേതാവ് കെ എം മാണിയുടെ അസൌകര്യം
പരിഗണിച്ച് കോണ്‍ഗ്രസ് മധ്യമേഖല ജാഥകള്‍ മാറ്റി വെച്ചു. ഒരാഴ്ചത്തേക്ക് ആണ് മാറ്റിവെച്ചത്. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൌസില്‍ ചേര്‍ന്ന യു ഡി എഫ് യോഗത്തിനു ശേഷം പുറത്തെത്തിയ ജെ എസ് എസ് നേതാവ് രാജന്‍ ബാബുവാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്.

നാല് മേഖല ജാഥകളില്‍ ബാക്കി മൂന്നു മേഖല ജാഥകളും നിശ്ചയിച്ച സമയത്തു തന്നെ നടക്കുമെന്നും രാജന്‍ ബാബു പറഞ്ഞു.

കുടുംബപരമായ ആവശ്യത്തിന് ദുബായിലേക്ക് തിരിക്കുന്ന മാണി ഈ ആഴ്ച അവസാനമേ മടങ്ങിയെത്തൂ. പതിമൂന്നിന് ജോസ് കെ മാണിയും ദുബായിലേക്ക് പോകും. ഈ സാഹചര്യത്തിലാണ് മാണി മേഖലാജാഥ മാറ്റിവെക്കണമെന്ന് ആവശ്യപ്പെടുന്നത്.

എന്നാല്‍ ബാര്‍ കോഴയില്‍ വിജിലന്‍സ് നടത്തുന്ന അന്വേഷണം അവസാനിച്ചശേഷം ജാഥ നടത്തിയാല്‍ മതിയെന്ന മാണിയുടെ ആവശ്യത്തെ കോണ്‍ഗ്രസ് തള്ളിയ നിലയ്‌ക്കാണ് അദ്ദേഹം വ്യക്തിപരമായ അസൗകര്യം ഉയര്‍ത്തിക്കാണിച്ച് സമ്മര്‍ദ്ദം ചെലുത്താണ് ശ്രമിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :