യുഡിഎഫിന്‌ ഒരവസരം കൂടി: പിള്ള

കോഴിക്കോട്‌| WEBDUNIA|
PRO
PRO
ആര്‍ ബാലകൃഷ്‌ണപിള്ളയും മകനും മന്ത്രിയുമായ കെ ബി ഗണേശ്കുമാറും തമ്മിലുള്ള തര്‍ക്കം പരിഹരിക്കാന്‍ യുഡിഎഫിന്‌ ഒരവസരം കൂടി. കോഴിക്കോട്‌ ചേര്‍ന്ന കേരള കോണ്‍ഗ്രസ്‌ (ബി) പാര്‍ട്ടി സെക്രട്ടേറിയറ്റ്‌ യോഗത്തിലാണ്‌ യുഡിഎഫിന്‌ ഒരവസരം കൂടി നല്‍കാന്‍ തീരുമാനമായത്.

തര്‍ക്കം പരിഹരിക്കാന്‍ യു ഡി എഫ് തയ്യാറായില്ലെങ്കില്‍ കടുത്ത നടപടിയിലേക്ക്‌ നീങ്ങുമെന്നും പാര്‍ട്ടി മുന്നറിയിപ്പ് നല്‍കി.

ഗണേശിനെതിരെ ശക്‌തമായ നടപടി സ്വീകരിക്കാന്‍ ഇന്നത്തെ യോഗത്തില്‍ ധാരണയാകും എന്നാണ് പ്രതീക്ഷിക്കപ്പെട്ടിരുന്നത്. എന്നാല്‍ പാര്‍ട്ടിയിലെ ചില നേതാക്കളുടെ അഭിപ്രായപ്രകാരം തീരുമാനം മാറ്റുകയായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :